എടപ്പാൾ ലോട്ടറിക്കടയിൽ നിന്ന് ഒന്നര ലക്ഷം രൂപയോളം സമ്മാനമുള്ള ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച് രക്ഷപ്പെട്ട തമിഴ് നാട് മധുര സ്വദേശിയെ പിടികൂടി
ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ എടപ്പാൾ അമ്മ ലോട്ടറി ഏജൻസിയിൽ ജോലിക്ക് നിന്നിരുന്ന തമിഴ്നാട് മധുര സ്വദേശിയായ ഗണേഷ് ആണ് സമ്മാനാർഹമായ ഒന്നര ലക്ഷം രൂപയോളം വരുന്ന ലോട്ടറി ടിക്കറ്റുകളുമായി ഉടമയെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.ഈ ലോട്ടറി ടിക്കറ്റുകൾ തൃശ്ശൂരിനും കോട്ടയത്തിനും ഇടക്കുള്ള ഇരുപതോളം ഏജൻസികളിൽ ഏൽപ്പിച്ച് സമ്മാനത്തുകയായ ഒന്നര ലക്ഷത്തോളം രൂപ ഇയാൾ വാങ്ങിയിരുന്നുതൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിലായി കഴിഞ്ഞ ആറ് മാസത്തോളമായി വിവിധ ലോട്ടറി ഏജൻസികളിൽ ഇയാൾ ജോലി ചെയ്തു വരികയായിരുന്നു.മധുരയിൽ താമസിക്കുമ്പോൾ എടുത്ത ആധാർ കാർഡ് ആണ് പത്ര പരസ്യം കണ്ട് ലോട്ടറി ഏജൻസിയിൽ ജോലിക്ക് വരുമ്പോൾ ഇയാൾ നൽകിയിരുന്നത്. മധുരയിൽ പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് വർഷങ്ങളായി ഇയാൾ അവിടെ താമസമില്ല എന്ന് മനസ്സിലായത്. ഇയാൾക്ക് കാര്യമായി ബന്ധുക്കൾ ഇല്ലാത്തതും അന്വേഷണത്തെ കാര്യമായി ബാധിച്ചു. തിരൂർ Dysp യുടെ നിർദ്ദേശ പ്രകാരം തിരൂർ Dansaf ടീം ശാസ്ത്രീയമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തിയതിൽ മോഷണം നടത്തിയതിനു ശേഷം കോട്ടയം, മൂന്നാർ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം ഗണേഷ് ഉല്ലാസ യാത്ര പോയതായി കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തെ പറ്റി സുഹൃത്തുക്കളിൽ നിന്ന് സൂചന കിട്ടിയതോടെ ഇയാൾ തമിഴ്നാട്ടിലേക്ക് ഒളിവിൽ പോയി. മൊബൈൽ നമ്പറുകൾ ഒഴിവാക്കി കോവൈ, കാഞ്ചിപുരം, ചെന്നൈ,ബാംഗ്ലൂർ,ഗാന്ധിനഗർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം കോവൈ പീളമേടിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. .
തിരൂർ Dysp AM. സിദ്ധിക്കിന്റെ നിർദ്ദേശപ്രകാരം ചങ്ങരംകുളം SI നസിയ. M. സാഹിബ്, തിരൂർ Dansaf ടീമിലെ ASI മാരായ രാജേഷ്, ജയപ്രകാശ്, CPO മാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ, ചങ്ങരംകുളം സ്റ്റേറ്റിനിലെ SCPO ഹരികൃഷ്ണൻ, രാകേഷ് എന്നിവർ ചേർന്നാണ് തമിഴ്നാട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍