പന്ത്രണ്ട് വയസുള്ള ആൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി കടത്തി കൊണ്ടു പോയി ലൈംഗികമായി പീഢിപ്പിക്കാൻ ശ്രമിച്ചയാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂങ്ങോട്ടുകുളത്തുള്ള ഉമ്മയുടെ വീട്ടിലേക്ക് പോയ കുട്ടിയെ വീട്ടിൽ കൊണ്ടു ചെന്നാക്കി തരാമെന്ന് പറഞ്ഞ് കയറ്റി കൊണ്ടു പോയി കുമാരൻപടി റിസോർട്ടിനടുത്തുള്ള ഓടിട്ട വീട്ടിൽ കുട്ടിയെ തടഞ്ഞുവെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കവെ കുട്ടി കുതറി ഓടി അടുത്ത വീട്ടിലെത്തി അഭയം പ്രാപിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി തിരൂർ പോലീസ് രേഖപ്പെടുത്തി സ്ഥലത്തു നിന്നും കടന്നു കളയാൻ ശ്രമിച്ച പ്രതിയായ മുഹമ്മദ് അലി @ കുഞ്ഞുട്ടി, വയസ്. 58/26, S/o അബ്ദുള്ള, കാഞ്ഞിരക്കോട് ഹൌസ്, വെട്ടം ചീർപ്പ്, വെട്ടം പി.ഒ, മലപ്പുറം ജില്ല എന്നയാളെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം തിരൂർ പോലീസ് അറസറ്റ് ചെയ്തു. തിരൂർ ഡിവൈഎസ്.പി കെ.എം സിദ്ദിഖ്, തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐ. വിശാഖ് കെ വിശ്വൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് കെ.ആർ, സി.പി.ഒ. ആശിഷ് സ്റ്റീഫൻ, ടോണി വർഗ്ഗീസ്, എ.എസ്.ഐ. ഹൈമാവതി എന്നിവർ പ്രതിയെ കണ്ടെത്തുന്നതിനും അന്വേഷണം നടത്തുന്നതിനും പ്രവർത്തിച്ചു. പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
പന്ത്രണ്ട് വയസുള്ള ആൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി കടത്തി കൊണ്ടു പോയി ലൈംഗികമായി പീഢിപ്പിക്കാൻ ശ്രമിച്ചയാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു
By -
5/30/2026 09:42:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍