പൊന്നാനി : 33-ആമത് എഡിഷൻ എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് "Beyond the self "എന്ന മനോഹരമായ പ്രമേയത്തിൽ 20,21(ശനി, ഞായർ )ദിവസങ്ങളിലായി പൊന്നാനി മഖ്ദൂം സ്ക്വയറിൽ നടന്നു. മഖ്ദൂമുമാരുടെ സേവനങ്ങളും സമസ്ത ഉലമാക്കളുടെ പ്രവർത്തനങ്ങളും സാഹിത്യോത്സവ് ചർച്ച ചെയ്തു.
സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് കാസിം കോയ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുള്ളാഹ് അഹ്സനി ഉസ്താദ് ചെങ്ങാനി ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യകാരൻ എം. ജെ ചിത്രൻ അതിഥിയായ പരിപാടിയിൽ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി അബൂക്കർ പ്രമേയപ്രഭാഷണം നടത്തി.
സാഹിത്യോത്സവ് സമാപന സംഗമം സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഹഫീള് അഹ്സനി ആറ്റുപുറം അനുമോദന പ്രഭാഷണവും കെ.എം മുഹമ്മദ് കാസിം കോയ ട്രോഫി സമർപ്പണവും നിർവഹിച്ചു . സയ്യിദ് തുറാബ് സഖാഫി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകിയ പരിപാടിയിൽ ജഅഫർ അസ്ഹരി കൈപ്പമംഗലം, സയ്യിദ് എം പി മുത്തുക്കോയ തങ്ങൾ,ഇബ്രാഹിം പൊന്നാനി, അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, മുഹമ്മദ് ഷഫീഖ് അഹ്സനി അയിരൂർ, സിദ്ധീഖ് അൻവരി, മൻസൂർ പുത്തൻപള്ളി,ഉസ്മാൻ കാമിൽ സഖാഫി,സക്കീർ ചമ്രവട്ടം, ഹംസത്ത് മുസ്‌ലിയാർ, അനസ് അംജദി, ഹംസത്ത് അഴീക്കൽ, അലി അഷ്‌കർ എന്നിവർ സംബന്ധിച്ചു.
മദീന പരിസരത്ത് പന്ത്രണ്ടും പതിമൂന്നും പതിനഞ്ചും വയസ്സുള്ള കുട്ടികൾ ബദ്
രീങ്ങളുടെ മദ്ഹുകൾ പാടിപ്പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് മുത്തുനബി അങ്ങോട്ട് കടന്നു വരുന്നത് അപ്പോൾ കുട്ടികൾ തിരുനബിയുടെ മഹത്വം പാടാൻ തുടങ്ങി.തിരുനബി അന്ത്യനാൾ വരേ നടക്കുന്ന മറഞ്ഞ കാര്യങ്ങൾ അറിയുന്നവരാണ് എന്ന ആശയം ഉൾകൊള്ളുന്ന നല്ല പാട്ടുകൾ പാടി...
തിരു റസൂൽ (സ്വ) അവരോട് ആദ്യം അവർ പാടിയിരുന്ന ബദ്രീങ്ങളുടെ മഹത്വം തന്നെ വീണ്ടും വർണ്ണിക്കാൻ ആവശ്യപ്പെട്ടു.അവസാന നാൾ വരേ നാം ബദ്ർ മൗലിദും നേർച്ചയും അനുസമരണവും ബദ്ർ കിസ്സപ്പാട്ടുകളും ഇവിടെ നിലനിർത്തണമെന്ന സന്ദേശം മുത്ത്നബി തന്നെ നമ്മെ പഠിപ്പിച്ചതാണ്.സാഹിത്യോത്സവ് അതിന് വലിയ അവസരം ഒരുക്കുകയാണെന്നും കാസിം കോയ സമാപനവേദിയിലെ തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.
മറ്റൊരു സമയത്ത് മുത്ത്നബി സ്വഹാ ബത്തുൽ കിറാമിന്റെ സദസ്സിലേക്ക് കടന്ന് വന്നപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നു. അപ്പോൾ അവിടുന്ന് ഞാൻ വരുമ്പോഴൊക്കെ നിങ്ങൾ എഴുന്നേൽക്കേണ്ട എന്ന് പറഞ്ഞ് അവരെ ഇരിക്കാൻ നിർബന്ധിച്ചു. പിന്നീട് ഇതേ പ്രകാരം തങ്ങൾ കടന്നു വന്നപ്പോൾ കുറച്ച് ആളുകൾ എഴുന്നേൽക്കുകയും ചിലർ എഴുന്നേൽക്കാതിരിക്കുകയും ചെയ്തു. സ്വഹാബികൾക്കിടയിൽ അഭിപ്രായവ്യത്യാസവും കൺഫ്യൂഷനും ഉണ്ടായി. ചിലർ തിരുനബിയുടെ ആക്ഞ്ജ ഇരിക്കാൻ ആണ് അത് കൊണ്ട് ഇരിക്കാമെന്നും ചിലർ തിരുപ്രവാചകർ കടന്നു വരുമ്പോൾ എങ്ങനെ എഴുന്നേറ്റു നിൽക്കാതിരിക്കും എന്നും ചിന്തിച്ചു. അപ്പോൾ ഹസ്സാനു ബ്നു സാബിത് (റ) പ്രവാചകർ ഇരിക്കാൻ പറഞ്ഞിട്ടുണ്ടെകിലും അത് തങ്ങളുടെ വലിയ വിനയത്തിന്റെയും നമ്മോടുള്ള കാരുണ്യത്തിന്റെയും ഭാഗമാണ്. ആരെയും പ്രയാസപ്പെടുത്താൽ അവിടുന്ന് ഇഷ്ടപെടുന്നില്ലല്ലോ. പക്ഷെ എഴുന്നേറ്റ് നിൽക്കൽ നമ്മുടെ മേൽ നിർബന്ധ ബാധ്യത ആണ് എന്ന് ഓർമപ്പെടുത്തി. അതോടെ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു. ഇങ്ങനെ ആദരിക്കേണ്ടവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണ്ടത് നമ്മുടെ ബാധ്യതയാണ്. അതാണ് എസ് എസ് എഫ് നമുക്ക് കൈമാറുന്ന സംസ്കാരം എന്നും അദ്ദേഹം സൂചിപ്പിച്ചു.
മൂന്നാമതായി ബാനത് സുആദ എന്ന നബി കീർത്തന കാവ്യം അവതരിപ്പിച്ച കഅബ് ബ്നു സുഹൈർ (റ) എന്ന സ്വഹാബിക്ക് തന്റെ ഷാൾ പുതപ്പിച്ച് കൊണ്ടാണ് തിരു റസൂൽ (സ്വ) അംഗീകാരം നൽകിയത് എന്നതും അദ്ദേഹം പറഞ്ഞു.
ഈ ചരിത്രങ്ങളിൽ നിന്നാണ് നാം ഊർജം സ്വീകരിക്കേണ്ടത്.. അതെല്ലാം എസ് എസ് എഫ് നമ്മെ പഠിപ്പിക്കുകയും നമുക്ക് വലിയ അവസരങ്ങൾ നൽകുകയും ചെയ്യുന്നു എന്നത് വലിയ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍