ഓപ്പറേഷൻ തൂഫാൻ പൊന്നാനിയിൽ 3 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ...
കഴിഞ്ഞ ദിവസങ്ങളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കടകളിൽ നടത്തിയ പരിശോധനകളിൽ നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടി കേസെടുത്തതിൽ കടകളിൽ ഹാൻസ് വിതരണം ചെയ്യുന്നവരെ കണ്ടെത്തുന്നതിനായുള്ള തുടരന്വേഷണത്തിൽ നടത്തിയ പരിശോധനയിൽ ആണ് വെളിയങ്കോട് സ്വദേശി കുറ്റിയാട്ടിൽ ഷിഫാദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 3 ചാക്കുകളിൽ ആയി വിതരണത്തിനായി സൂക്ഷിച്ച 2000 പാക്കറ്റ് ഹാൻസ് പോലീസ് പിടികൂടിയത്. വിദ്യാർത്ഥികൾക്ക് ഉൾപ്പടെ വെളിയങ്കോട് പൊന്നാനി മേഖലയിൽ വ്യാപകമായി നിരോധിത ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുകയാണ് എന്ന് പോലീസ് അറിയിച്ചു. പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്‌ഐ അനന്ത ലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രശാന്ത് കുമാർ എസ്, രജിൻ, സിവിൽ പോലീസ് ഓഫീസർ ടിജിൻ എന്നിവരടങ്ങിയ അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍