മെസിയുടെ ലോകകിരീടനേട്ടം 'ഖനീസ'യായി പകർത്തി അധ്യാപകൻ

ponnani channel
By -
0

തിരൂർ: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങളിലൊന്നായ ലയണൽ മെസിയുടെ ലോകകപ്പ് കിരീടനേട്ടം ഇനി നോവൽ രൂപത്തിൽ വായിക്കാം. ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഫുട്ബോൾ, മനുഷ്യബന്ധങ്ങൾ, യാത്ര, സംസ്കാരം, ആരാധകരുടെ വികാരങ്ങൾ എന്നിവ കോർത്തിണക്കിയാണ് നോവൽ ഒരുക്കിയിരിക്കുന്നത്. 'ഖനീസ' എന്നാണ് നോവലിൻ്റെ പേര്. തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂൾ അധ്യാപകൻ റിഫാഷെലീസ് ചേന്നരയാണ് നോവലിസ്റ്റ്.ഖത്തർ ലോകകപ്പ് നേരിൽ കാണാൻ റിഫാഷെലീസ് പോയിരുന്നു.


സെവൻസ് ഫുട്ബോളിൽ സജീവമായിരുന്ന മലപ്പുറത്തെ ഒരു ചെറുപ്പക്കാരന് അപ്രതീക്ഷിതമായുണ്ടായ പരിക്കിനെത്തുടർന്ന് കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടിവരുന്നു.എന്നാൽ തന്റെ ഇച്ഛാശക്തിയും ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനവേശവും കൊണ്ട് വ്ലോഗിങ്ങിലൂടെ കളത്തിന് പുറത്ത് ഫുട്ബോൾ വിശേഷങ്ങളുമായി യാത്ര ചെയ്യുന്നു.ഈ കഥാപാത്രത്തിന്റെ 32 ദിവസം നീണ്ടുനിന്ന ഖത്തർ യാത്രയാണ് നോവലിൻ്റെ ഇതിവൃത്തം.2022 ഫിഫ കപ്പ് ഉയർത്തിപ്പിടിച്ച ഭിന്നശേഷിസൗഹൃദ ഭൂമിക എന്ന ആശയത്തെ നോവൽ ഫോക്കസ് ചെയ്യുന്നുണ്ട്.അതോടൊപ്പം നീണ്ട 36 വർഷത്തിനുശേഷം അർജൻ്റീന ടീം മെസിയുടെ ക്യാപ്റ്റൻസിയിൽ കനക കിരീടം ഉയർത്തുന്നതും വൈകാരികമായി നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്. 36 അധ്യായങ്ങളിലായി 208 പേജ് നോവലിനുണ്ട്.ഖത്തറിലെ സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തിൽ ഒലിവ് റിഡ്ലിയാണ് പ്രസാധകർ.ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.സ്കൂളിലെ അധ്യാപിക  ഫിദ മുണ്ടശ്ശേരിയാണ് റിഫാഷെലീസിൻ്റെ ഭാര്യ. മക്കൾ:ഈലാഫ് സെയ്ൻ,ഈമാൻ സെയ്ൻ. ചേന്നര പെരുന്തിരുത്തിയിലെ റിട്ട.പ്രധാന അധ്യാപകരായ സി.പി.സൈനുദ്ദീൻ്റെയും പി.ഫാത്തിമയുടെയും മകനാണ്.ഡോക്യുമെൻ്ററികളും ഷോട്ട്ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.2011 ൽ കലാമൂല്യമുള്ള മികച്ച ഡോക്യുമെൻ്ററിക്കുള്ള കേരള കലാമണ്ഡലം അവാർഡും റിഫാഷെലീസിന് ലഭിച്ചിട്ടുണ്ട്.'ഖനീസ' പ്രഥമ നോവലാണ്.ഇംഗ്ലീഷ്,അറബി ഭാഷകളിലേക്ക് നോവൽ വിവർത്തനം ചെയ്യുന്നതിൻ്റെ പണിപ്പുരയിലാണ് ഇപ്പോൾ.

Photo 
റിഫാഷെലീസ് ചേന്നര
RIFA SHALEES CHENNARA 


Contact 
9846888789
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)