അത്തിപ്പറ്റ, പുന്നാംചോല യിൽ നിന്ന് ലക്ഷം രൂപയോളം വിലയുള്ള ചെമ്പ് പാത്രങ്ങളും, ചെമ്പ് വയറുകളും മോഷണം നടത്തിയ 4 പേർ പിടിയിലായി.

ponnani channel
By -
0

കഴിഞ്ഞ രണ്ടാഴ്ചയോളമായി പുന്നാംചോല, അത്തിപ്പറ്റ മേഖലയിലെ ഉറക്കം കെടുത്തിയ കള്ളന്മാരാണ് തിരൂർ Dysp യുടെ കീഴിലുള്ള DANSAF ടീമിന്റെയും വളാഞ്ചേരി പോലീസിന്റെയും ശ്രമഫലമായി പിടിയിലായത്. 
തുടർച്ചയായി മോഷണങ്ങൾ നടന്നതോടെ പ്രദേശ വാസികൾ ആശങ്കയിലായിരുന്നു. പ്രദേശത്ത് നിന്ന് CCTV ദൃശ്യങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇത്തരം കളവുകൾ നടത്തിയിരുന്ന മുൻ കുറ്റവാളികളെ നിരീക്ഷിച്ചും, പഴയ പാത്രങ്ങളും ആക്രി സാധനങ്ങൾ വാങ്ങുന്നവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ സമീപ വാസിയായ യുവാവ് മാസങ്ങൾക്ക് മുൻപ് കുറ്റിപ്പുറത്തെ ക്വാർട്ടേഴ്സിൽ നിന്ന് ഇത്തരത്തിൽ മോഷണം നടത്തിയിരുന്നതായി കണ്ടെത്തി, അയാളെയും കൂട്ടാളികളെയും തുടർച്ചയായി നിരീക്ഷിച്ചാണ് മോഷണം നടത്തിയത് സമീപവാസിയായ പട്ടന്മാര് തൊടിയിൽ ജാഫർ അലിയാണെന്ന് കണ്ടെത്തിയത്. മോഷണ മുതലുകൾ വളാഞ്ചേരിയിലും കുളത്തൂരുമായി വിൽപ്പന നടത്താൻ സഹായിച്ച മനക്കൽ പടി, ചിറക്കൽ ഷമീർ, അത്തിപ്പറ്റ പെരുമ്പറമ്പിൽ ഷമീർ, അത്തിപ്പറ്റ പാലശ്ശേരി ഷറഫുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇവരെ തെളിവെടുപ്പിനായി പ്രദേശത്തെത്തിച്ചപ്പോൾ നിരവധിപേരാണ് അവിടെ തടിച്ചു കൂടിയിരുന്നത്. 

വളാഞ്ചേരി SI നിർമൽ മുരളി, തിരൂർ DANSAF ടീമിലെ ASI രാജേഷ്, ജയപ്രകാശ്, CPO ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ CPO മാരായ തോമസ്, റാഷിദ്‌, വിജയനന്ദു, അർജുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)