പൊന്നാനി :
മുൻ മന്ത്രിയും സിപിഐ എം നേതാവുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെ മകൻ ഏഴുകുടിക്കൽ ഖലീൽ (63) അന്തരിച്ചു. ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം വെള്ളി പകൽ 11ന് പൊന്നാനി സിയാറത്ത് പള്ളി ഖബർസ്ഥാനിൽ. സിപിഐ എം പൊന്നാനി സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും പ്രവാസി സംഘം പൊന്നാനി ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. ദേശാഭിമാനി പൊന്നാനി നഗരം ഏജന്റാണ്. ഉമ്മ: ഫാത്തിമ ഇമ്പിച്ചിബാവ (പൊന്നാനി നഗരസഭാ മുൻ ചെയർപേഴ്സൺ, സിപിഐ എം പൊന്നാനി സൗത്ത് ബ്രാഞ്ച് അംഗം). ഭാര്യ: പരേതയായ മുംതാസ്. മക്കൾ: ഇ കെ ഇർഫാൻ, ഇ കെ ഇർഷാദ് (സെക്രട്ടറി കെഎസ്ടിഎ പൊന്നാനി സബ് ജില്ലാ കമ്മിറ്റി, അധ്യാപകൻ എംഐഎച്ച് എസ്എസ് ഫോർ ഗേൾസ് പൊന്നാനി). മരുമക്കൾ: ഷൈമ, ഹന. സഹോദരങ്ങൾ: റസൂൽ സലാം, സീനത്ത്, ഇ കെ ജലീൽ, ഇ കെ മുസ്താഖ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍