പൊന്നാനി വണ്ടി പേട്ട സ്വദേശിനി തഫ്സീനയ്ക്**ഡോ. ബി.ആർ. അംബേദ്കർ അവാർഡ് ലഭിച്ചു

ponnani channel
By -
0
ഡോ. ബി.ആർ. അംബേദ്കർ അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (NHRF) സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കർ അവാർഡ് ദാന ചടങ്ങ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ പ്രൗഢഗംഭീരമായി നടന്നു.

 *സാമൂഹിക സേവനം, മനുഷ്യാവകാശ സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, സാഹിത്യം, കല, ബിസിനസ്, വനിതാ സംരംഭകത്വം, കരിയർ ഗൈഡൻസ്, ആദിവാസി വിദ്യാഭ്യാസ സേ* വനം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ 27 പ്രമുഖ വ്യക്തികൾക്ക് ചടങ്ങിൽ ഡോ. ബി.ആർ. അംബേദ്കർ അവാർഡുകൾ സമ്മാനിച്ചു.

 *ചടങ്ങ് എം.ആർ. ബൈജു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം നാഷണൽ പ്രസിഡണ്ട് എം.കെ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.* 
വർഷ
വി. ആർ. സ്വാഗതം ആശംസിച്ചു. സദ്ദാം മുഹമ്മദ് ഹുസൈൻ നന്ദി രേഖപ്പെടുത്തി.

സമൂഹത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിനായാണ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ഡോ. ബി.ആർ. അംബേദ്കർ അവാർഡുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. സാമൂഹ്യനീതി, സമത്വം, മനുഷ്യാവകാശ സംരക്ഷണം എന്നീ ഡോ. ബി.ആർ. അംബേദ്കറുടെ മഹത്തായ ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങൾക്ക് ഈ പുരസ്കാരങ്ങൾ കൂടുതൽ പ്രചോദനമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

തഫ്സീന ബി. എം. (മലപ്പുറം) – മികച്ച സാമൂഹിക പ്രവർത്തക (Best Social Worker Award)
 മലപ്പുറം പൊന്നാനി വണ്ടി പേട്ട സ്വദേശി സക്കീർന്നവരു ഭാര്യക്ക് സ്വർണ്ണത്തിളക്കം ഡോക്ടർ ബി എ അംബേദ്കർ അവാർഡ് ലഭിച്ചു
 സാമൂഹിക സേവന രംഗത്ത് തഫ്സീന നടത്തിയ നിസ്വാർത്ഥ സേവനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും പൊതുനന്മക്കായി നൽകിയ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് best social worker award 
 കൂടാതെ ഇവർക്ക് ബി എസ് എസ് നാഷണൽ അവാർഡും ലഭിച്ചിരുന്നു മികച്ച ഒരു സൈക്കോളജി കൗൺസിലറും കൂടിയാണ് ഇവർ സാമൂഹിക രംഗത്തും കൗൺസിലിംഗ് രംഗത്തും മികച്ച കഴിവ് തെളിയിച്ച വ്യക്തിയാണ് ഇവർ ഒരു മോട്ടിവേഷൻ സ്പീക്കർ കൂടിയാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ മലപ്പുറം വൈസ് പ്രസിഡണ്ട് ആണിവർ ഇവയെല്ലാം പരിഗണിച്ചാണ് best social worker വിഭാഗത്തിൽ ഡോക്ടർ ബി എ അംബേദ്കർ അവാർഡിന് തെരഞ്ഞെടുത്തത് 🌹
 കേരളത്തിലെ 14 ജില്ലകളിൽ നിന്നും 200 ഓളം അപേക്ഷകൾ വന്നതിൽ നിന്ന് 27 പേരാണ് അവാർഡിന് അർഹരായവർ 

ചടങ്ങിൽ വിവിധ ജില്ലകളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും പൊതുപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും പങ്കെടുത്തു. സമൂഹത്തിന് മാതൃകയാകുന്ന വ്യക്തികളെ ആദരിക്കുന്ന ഇത്തരം പരിപാടികൾ കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്ന് എൻ.എച്ച്. ആർ.എഫ്. പ്രസിഡണ്ട് എം.കെ. ഗിരീഷ് കുമാർ അറിയിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)