​ജെകോം എടപ്പാൾ ചെയർമാനായി മെഡി കോളേജ് എം.ഡി മുജീബ് റഹ്മാൻ ചുമതലയേറ്റു

ponnani channel
By -
0
ചുരുങ്ങിയ കാലം കൊണ്ട് എടപ്പാൾ പ്രദേശത്തെ സംരഭകരുടെ ബിസിനസ് വളർച്ചയ്ക്ക് ജെക്കോം നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയും , മികച്ച പോസിറ്റീവ് ആയ ബിസിനസ് സംരഭകരുടെ ഇത്തരം കൂട്ടായ്മയുടെ ആവശ്യം ഈ കാലഘട്ടത്തിൽ ഏറെ പ്രധാന്യമർഹിക്കുന്നു എന്ന് ഡോ : സി പി ബാവ ഹാജി പ്രസംഗത്തിൽ സൂചിപ്പിച്ചു. 
ജെക്കോം നിർദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് , അംഗങ്ങളുടെ ബിസിനസ് വളർച്ച ലക്ഷ്യം വെച്ചുകൊണ്ടുള്ള കൃത്യതയാർന്ന പ്രവർത്തനങ്ങളാണ് ജെക്കോം എടപ്പാൾ ടീമിനെ ഇന്നു ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ടേബിൾ ആയി ഉയർത്താൻ കാരണം എന്ന് ജെ സി ഐ മേഖല അധ്യക്ഷ മീര മേനോനും അഭിപ്രായപ്പെട്ടു.

യുവ തലമുറയെ ഉത്തരവാദിത്ത്വമുള്ള പൗരന്മാരായി വളർത്തുന്ന ജെസിഐ എന്ന മഹത്തായ യുവജന സംഘടനയുടെ ഔദ്യോഗിക ബിസിനസ് പ്ലാറ്റ്ഫോമായ ജെക്കോം , എടപ്പാൾ ടേബിളിന്റെത് 5 മത്തെ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് ഇന്നലെ പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹാളിൽ വെച്ചു സംഘടിപ്പിച്ചു. സുബീഷ് മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡികോളേജ് മാനേജിംഗ് ഡയറക്ടർ മുജീബ് റഹ്മാൻ പുതിയ ടേബിൾ ചെയർമാൻ ആയി സ്ഥാനാരോഹണം ചെയ്തു. പ്രമുഖ വ്യവസായിയും, ജീവ കാരുണ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ : സി പി ബാവ ഹാജി ( ചെയർമാൻ, മലബാർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) മുഖ്യാതിഥിയായും, ജെ സി ഐ മേഖല അധ്യക്ഷ മീര മേനോൻ വിശിഷ്ടാതിഥിയായും പങ്കെടുത്ത ചടങ്ങിൽ ജേക്കോം മേഖല അധ്യക്ഷൻ വി സുജീഷ് , ജേക്കോം കോച്ച് പി രജീഷ്, കോഓർഡിനേറ്റർ സുഹൈബ് , പ്രോഗ്രാം ഡയറക്ടർ കിരൺ, യൂസഫ് ബിൻഷ തുടങ്ങിയവർ സംസാരിച്ചു,  
കഴിഞ്ഞ കാലയളവിലെ ടേബിളിലെ മികച്ച ബിസിനസ് പ്രവർത്തനങ്ങൾക്ക് അംഗങ്ങൾക്ക് അവാർഡുകളും, അംഗീകാരങ്ങളും നൽകി ആദരിച്ച ചടങ്ങിൽ , ഫഹദ് പി (വൈസ് ചെയർമാൻ)  
അബ്ദു നാസർ ( സെക്രട്ടറി) പി ഗിരീഷ് കുമാർ ( ട്രഷറർ) ജിജു എം ജെ ( ജോയന്റ് സെക്രട്ടറി) കെ എം കിരൺ ( ഡയറക്ടർ) മുഹമ്മദ് ജാബിർ ( ഡയറക്ടർ) എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)