ഇന്ത്യയെ ലോകത്തിന് മുമ്പിൽ നാണം കെടുത്തിയ നർമേന്ദ്ര പ്രധാൻ മന്ത്രി സ്ഥാനം രാജി വെക്കണം... ജനകീയ കൂട്ടായ്മ ചെയർമാൻ കെ എം മുഹമ്മദ്‌ കാസിം കോയ

ponnani channel
By -
0
പൊന്നാനി, ഇന്ത്യയിലെ ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെതുടർന്നുണ്ടായ സമരങ്ങളെ ഭീകരമായ പോലീസ് രാജിലൂടെ നേരിടുന്ന കേന്ദ്ര ഗവണ്മെന്റിന്റെ സമീപനം നാണം കെട്ടതും തരം താന്നതുമാണെന്ന് പൊന്നാനി ജനകീയ കൂട്ടായ്മ പ്രതിഷേധത്തിൽ ചെയർമാൻ കാസിം കോയ പറഞ്ഞു. വിദ്യാർത്ഥികളെയും സമരക്കാരെയും അടിച്ചൊതുക്കി രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെയും ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളേയും തകർത്തു കളയാമെന്ന് കരുതുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഉയരുന്ന ജനവികാരം അധികകാലം ആർക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല.
രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കാൻ കാരണമായ സംഭവാങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യഭ്യാസ മന്ത്രി നർമേന്ദ്ര പ്രധാൻ രാജി വെക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം പ്രധാനമന്ത്രി രാജി ആവശ്യപ്പെടുകയും അതോടൊപ്പം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ആക്രമിക്കപ്പെട്ടവർക്കും അടിയന്തര നഷ്പരിഹാരവും സാമ്പത്തിക സഹായവും ചികിത്സയും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ ബി ഉമർ, കെ ഖമറുദ്ധീൻ, പി ശാഹുൽ ഹമീദ്, പി അഷ്‌റഫ്‌, കെ എം ഇബ്രാഹിം ഹാജി, ഇ കെ ഉമർ എന്നിവർ പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)