വി.കെ. ഹംസ നിര്യാതനായി
2026 ജൂലൈ 27 തിങ്കൾ
തിരൂർ: മലയാള ചലച്ചിത്ര ശാഖയുമായി ഏറെ അടുത്തുപ്രവർത്തിച്ച മുതിർന്ന ഫിലിം ജേർണലിസ്റ്റും സിനിമാ ലേഖകനുമായ വി.കെ. ഹംസ നിര്യാതനായി.
'ഫിലിം നാദം' സിനിമാ വാരികയിലെ പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്നു അദ്ദേഹം.
1960-കളുടെ അവസാനത്തിലും 70-കളിലും മലയാള സിനിമയുടെ കേന്ദ്രമായിരുന്ന മദ്രാസ് (കോടമ്പാക്കം) കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം അന്നത്തെ പല പ്രമുഖ സിനിമാക്കാരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ്റെ കോടമ്പാക്കത്തെ ആദ്യകാല പോരാട്ടനാളുകളിൽ വി.കെ. ഹംസ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. ഹംസയ്ക്ക് സംവിധായകൻ പി.എ. ബക്കറുമായുണ്ടായിരുന്ന സൗഹൃദമാണ് ശ്രീനിവാസന് പി.എ. ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിക്കാൻ അവസരമൊരുക്കിയത്, മലയാള സിനിമയുടെയും മദ്രാസ് സിനിമാ കാലഘട്ടത്തിന്റെയും ഓർമ്മകളും അനുഭവങ്ങളും പങ്കുവെക്കുന്ന മാധ്യമപ്രവർത്തകരിൽ ഒരാളാണ് വി.കെ. ഹംസ.
ഭാര്യ: കലാമണ്ഡലം ഖദീജ. മക്കൾ: സലീം, സുനിൽ. മരുമക്കൾ: സഹീല, ഷാജി.
മയ്യത്ത് കബറടക്കം വൈകുന്നേരം 5 30ന് പരിയാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍