പൊന്നാനിയിലെ തെരുവുനായ ശല്യത്തിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ NFPR താലൂക്ക് കമ്മിറ്റി മുൻസിപ്പൽ ചെയർപേഴ്സൺ ന് നിവേദനം നൽകി

ponnani channel
By -
0
പൊന്നാനി: നഗരത്തിലും പരിസര പ്രദേശങ്ങളിലും ജനജീവിതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുന്ന തെരുവുനായ ശല്യത്തിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (NFPR) പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി മുൻസിപ്പാലിറ്റി ചെയർപേഴ്സൺന് നിവേദനം നൽകി. ജനങ്ങൾക്ക് ഭീഷണിയായ ഉപദ്രവകാരികളായ തെരുവുനായകളെ വധിക്കാമെന്ന സുപ്രീംകോടതി വിധി അടിയന്തിരമായി നഗരസഭ പരിധിയിൽ നടപ്പാക്കണമെന്നും സംഘടന നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
​യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും പുലർച്ചെ ജോലിക്ക് പോകുന്നവർക്കും ഒരുപോലെ ഭീതിയുണർത്തുന്ന രീതിയിലാണ് പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്നത്. ഇതിനു മുൻപും ഇതേ വിഷയമുയർത്തി NFPR-ന്റെ നേതൃത്വത്തിൽ പൊന്നാനി ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവുനായുടെ വേഷം കെട്ടി നടത്തിയ വേറിട്ട പ്രതിഷേധ പരിപാടി വലിയ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
​അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ മുൻപ് നടത്തിയ സമരങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ മുൻസിപ്പൽ ചെയർപേഴ്സൺ നേരിട്ട് നിവേദനം നൽകിയിരിക്കുന്നത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ മുൻനിർത്തി അധികാരികൾ ഉടൻ നിയമപരമായ നടപടികൾ സ്വീകരിക്കാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് സംഘടന ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
പൊന്നാനി നഗരസഭാ കാര്യാലയത്തിലെത്തിയാണ് NFPR പ്രവർത്തകർ നിവേദനം നൽകിയത്. തുടർന്ന് നഗരസഭാ സെക്രട്ടിക്കും, ചെയർപേഴ്സണും കെ സ്മാർട്ട്‌ വഴി അപേക്ഷയും നൽകി.പൊന്നാനി താലൂക്ക് പ്രസിഡന്റ് ഷാഫി മടയപറമ്പിൽ ന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി നുസ്രത്ത് ടീച്ചർ, താലൂക്ക് സെക്രട്ടറി മുജീബ് പൊന്നാനി, താലൂക്ക് 
ഭാരവാഹികളായ എ വി.കമറുദ്ധീൻ,കെ എം അബ്ദുറഹ്മാൻ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)