മലപ്പുറം തൃശൂർ കോഴിക്കോട് ജില്ലകളിലായി നിരവധി ബൈക്കുകൾ/ വാഹനങ്ങളുടെ ബാറ്ററികൾ എന്നിവ മോഷണം ചെയ്തു വിൽപ്പന നടത്തി നാട്ടുകാരുടെ ഉറക്കം കെടുത്തിയ മൂന്നു യുവാക്കളാണ് ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പിടിയിലായത്. പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ചോലക്കൽ സുരേഷ് ബാബുവിന്റെ മകൻ വിഷ്ണു 20 വയസ്സ്, കുറ്റിപ്പുറം കുന്നത്ത് വളപ്പിൽ ശിവദാസൻ മകൻ നിതിൻദാസ്, തവനൂർ കാക്കശ്ശേരി കുന്ന് കുറുപ്പം വീട്ടിൽ ദാസൻ മകൻ റീജിൻ ദാസ് എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തുമായി തുടർച്ചയായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷണം പോയതോടെ തിരൂർ ഡിവൈഎസ്പി എ എം സിദ്ദിഖിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ ബാബുവിന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് ടീമും വളാഞ്ചേരി പോലീസും 50 ഓളം CCTV കൾ പരിശോധിച്ചും മുൻപ് ഇത്തരം കേസുകളിൽ ഉൾപ്പെട്ട നൂറോളം മുൻ കുറ്റവാളികളെ നിരീക്ഷിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ആണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാൻ സാധിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ കഴിഞ്ഞ മാസം കുറ്റിപ്പുറം തവനൂർ, അയങ്കലം, തൃശ്ശൂർ പേരാമംഗലം, കോട്ടയം ജില്ലയിലെ കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് നിരവധി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ചതായി മനസ്സിലായിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങളും ബാറ്ററികളും വിൽപ്പന നടത്തുന്നത് തിരൂർ പൊന്നാനി പട്ടാമ്പി എന്നിവിടങ്ങളിൽ ആണെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്.മോഷണം പോയ ബൈക്കുകൾ ഇവിടങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ റിജിൻ ദാസിന് മുൻപ് തൃശ്ശൂർ ജില്ലയിലും തിരൂരിലും ബൈക്ക് മോഷണ കേസുകൾ ഉണ്ടായിരുന്നു. മോഷണം ചെയ്തു കിട്ടുന്ന പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഇവർ ഉപയോഗിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആനന്ദബാബു പറഞ്ഞു.
തിരൂർ ഡിവൈഎസ്പി AM സിദ്ധികിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആനന്ദബാബു, തിരൂർ DANSAF ടീമിലെ ASI മാരായ രാജേഷ്, ജയപ്രകാശ്, SCPO ഉദയകുമാർ, CPO ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ Scpo നിതിൻ,ഷിജിൻ, CPO തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍