കണ്ണൂരിൽ പൊന്നാനിയുടെ അഭിമാനം; ഫാത്തിമ മിൻഹയ്ക്ക് എം.പി അബ്ദുസ്സമദ് സമദാനിയുടെ ആദരം

ponnani channel
By -
0
പൊന്നാനി: സംസ്ഥാന സ്കൂൾ ഗെയിംസ് തായ്‌ക്വണ്ടോ മത്സരത്തിൽ സീനിയർ പെൺകുട്ടികളുടെ 46 കിലോഗ്രാം വിഭാഗം ഫൈനലിൽ സ്വർണ്ണമെഡൽ നേടിയ പൊന്നാനിയുടെ ഫാത്തിമ മിൻഹയെ ലോക്‌സഭാംഗം ബഹുമാനപ്പെട്ട എം.പി. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ആദരിച്ചു. സെപ്റ്റംബർ 15-ന് കണ്ണൂരിൽ വെച്ച് നടന്ന വാശിയേറിയ പോരാട്ടത്തിലാണ് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച ഫാത്തിമ മിൻഹ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
വരുന്ന നവംബറിൽ ജാർഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് ഫാത്തിമ മിൻഹ മത്സരരംഗത്തിറങ്ങും. മിൻഹയുടെ ദേശീയ തലത്തിലെ മത്സരങ്ങൾക്കും കായിക മുന്നേറ്റങ്ങൾക്കും എല്ലാവിധ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്ത എം.പി, താരം നാടിന് വലിയ അഭിമാനമാണെന്ന് കൂട്ടിച്ചേർത്തു.
ചടങ്ങിൽ പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി.വി. സുധ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.പി. സോമൻ, വിവിധ യു.ഡി.എഫ് നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയും നാടിന്റെ കായിക പ്രതിഭയ്ക്ക് ആശംസകൾ നേരുകയും ചെയ്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)