വൈരങ്കോട് ജലസേചന കനാൽ നവീകരിക്കുന്നു: പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 3 ന്

ponnani channel
By -
0
നവീകരണം ആവശ്യപ്പെടുന്നെ വൈരങ്കോട് ജലസേചന കനാൽ.

തിരുന്നാവായ : കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന വൈരങ്കോട് ജലസേചന കനാൽ നവീകരിക്കുന്നു. നിലവിലെ കനാൽ നവീകരിക്കുന്നതിൻ്റെ കൂടെ തന്നെ മറ്റൊരിടത്ത് പുതിയ കനാൽ നിർമ്മാണവും നടക്കും. 
വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കനാലിൻ്റെ പല ഭാഗങ്ങളും പൊട്ടി
പൊളിഞ്ഞ നിലയിലാണുള്ളത്. 
സംരക്ഷണ ഭിത്തി പുനർ നിർമിച്ച് തകർന്ന ഭാഗങ്ങൾ നവീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്.നിലവിലെ കനാലിനോട് ചേർന്ന് നിർമിക്കുന്ന ഭാഗം ഭിത്തികെട്ടി സംരക്ഷിക്കുന്നതോടെ
കനാൽ വഴിയുള്ള ജലസേചനം എളുപ്പമാക്കുകും ചെയ്യും. ഇതു മൂലം ജല സേചനത്തിന് കർഷകർക്ക് ഏറെ ആശ്വസമാകും. തിരൂർ ബോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പറുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണവും നവീകരണവും നടക്കുന്നത്. കനാൽ നിർമ്മാണ പ്രവത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി 3 ശനി രാവിലെ 8.30 ന് 
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെ
മ്പർ ടി.വി. റംഷീദ ടീച്ചർ നിർവഹിക്കും. തിരുന്നാവായ ഗ്രാമ പഞ്ചായത്തംഗം ഉണ്ണി വൈരങ്കോട് അധ്യക്ഷത വഹിക്കും.



 

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)