ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജ്

ponnani channel
By -
0
ചാലിശ്ശേരി 
റോയൽ ഡെന്റൽ കോളേജും ലോകോത്തര നിലവാരമുള്ള നോബിൾ ബയോകെയർ ഇമ്പ്ലാന്റ് കമ്പനിയും സംയുക്തമായി എല്ലാവർഷവും നടത്തിവരാറുള്ള ഡെന്റൽ ഇമ്പ്ലാൻ കോഴ്സിന്‍റെ ഫസ്റ്റ് മോഡ്യൂൾ റോയൽ ഡെന്റൽ കോളേജിൽ ആരംഭിച്ചു. 75 ഇമ്പ്ലാന്റ് രോഗികൾക്ക് സൗജന്യമായി വെച്ചുകൊടുത്ത അഭിമാനാർഹമായ നേട്ടവും ഈ അവസരത്തിൽ റോയൽ ഡെന്റൽ കോളേജ് കൈവരിച്ചു. ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ കല്ലായിൽ സെയ്ദ് ഹാജി, പ്രിൻസിപ്പാൾ ഡോക്ടർ അനുരാധ സുനിൽ, വൈസ് പ്രിൻസിപ്പൽ ഡോക്ടർ ഷാജു ജോർജ് ചമ്മനം,പ്രോസത്തോടൊന്റിക് ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ഡോക്ടർ ഷാജഹാൻ, അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ ഡോക്ടർ അജ്മൽ മുഹമ്മദ് എന്നിവർ സംവദിച്ചു.നോബിൾ ബയോകെയർ കോഴ്സ് ആറുമാസത്തെ മൊഡ്യൂൾ കോഴ്സ് ആണ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും,ഗൾഫ് കൺട്രിയിൽ നിന്നുമുള്ള ഡോക്ടർമാർ കോഴ്സിൽ ജോയിൻ ചെയ്തിട്ടുണ്ട്.കേരളത്തിൽ ആകെ മൊത്തം 2 സെന്റർ മാത്രമാണ് നോബിൾ ബയോകെയർ സർട്ടിഫൈഡ് കോഴ്സിന് യോഗ്യതയുള്ള സ്ഥാപനങ്ങൾ.അതിൽ നോർത്ത് കേരളത്തിലെ ഏക സ്ഥാപനം റോയൽ ഡെന്റൽ കോളേജ് ആണ്.കോഴ്സിന് നേതൃത്വം കൊടുക്കുന്നത് ഇമ്പ്ലാന്റ് വിദഗ്ധൻ ഡോക്ടർ വിനോദ് കൃഷ്ണനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)