ഷാര്‍ജയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകത്തില്‍പ്പെട്ടു; രണ്ടുപേര്‍ മരിച്ചു

ponnani channel
By -
0

 


ഷാര്‍ജ: എമിറേറ്റില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശകളായ ആര്യനാട് പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ എസ് എന്‍ സനോജ് (37), പരപ്പാറ തോളിക്കോട് ജസ്‌ന മന്‍സിലില്‍ ജസീം സുലൈമാന്‍ (31) എന്നിവരാണ് മരിച്ചത്. ഷാർജയിലെ അൽ ദൈതിൽ ചൊവ്വാഴ്ച അർധരാത്രിയിലാണ് അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം​ അപകടത്തില്‍പ്പെട്ടത്.അപകടത്തിൽ മരിച്ച ജസീമിൻ്റെ ഭാര്യ ഷിഫ്​ന ഷീന അബ്​ദുൽ നസീർ, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവർക്ക് പരിക്കേറ്റു​. പരിക്കേറ്റവരുടെ നില ​ഗുരുതരമല്ലെന്നാണ് വിവരം

. ഇവരെ ഷാർജയിലെ അൽ ദൈത്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതുവത്സര ദിനത്തിൽ പുറത്തുപോയി തിരികെ വരുന്നതിനിടയിൽ റോഡിൽ യുടേൺ എടുക്കുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന
സനോജിൻ്റേയും ജസീമിൻ്റേയും മൃതദേഹം അജ്മാനിലെ ഖലീഫ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജസീമിൻ്റെ പിതൃസഹോദരിയുടെ മകളുടെ ഭർത്താവാണ് സനോജ്. മൃതദേഹങ്ങൾ നാട്ടിലേക്ക്​ കൊണ്ടുപോകാനായുള്ള നടപികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചുവരുന്നു. സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശേരിയുടെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നത്​. അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികളും പ്രവര്‍ത്തന രംഗത്തുണ്ട്. അജ്മാനിലെ ഡ്രീം യൂണിഫോം കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ജസീം.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)