മുജാഹിദ് സംസ്ഥാന സമ്മേളനം: തിരൂർ മണ്ഡലം പ്രീ കോൺ സംഘടിപ്പിച്ചു

ponnani channel
By -
0

തിരൂർ: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 15 മുതൽ 18 വരെ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരൂർ മണ്ഡലം കെ.എൻ.എം മർകസുദ്ദ അവ സമിതി 
പ്രീ കോൺ സജ്ജം സംഘടിപ്പിച്ചു.
തിരൂർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എം.ടി. മനാഫ് ഉദ്ഘാടനം ചെയ്തു .
മണ്ഡലം പ്രസിഡൻ്റ് സി. എം. പി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി. ആബിദ് മദനി മുഖ്യ പ്രഭാഷണം നടത്തി. യൂസഫ് സഖാഫ് തങ്ങൾ, ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ഭാരവാഹികളായ ഹുസൈൻ കുറ്റൂർ, കെ.പി അബ്ദുൽ വഹാബ് , ഇഖ്ബാൽ വെട്ടം, മജീദ് മംഗലം, എം. സൈനുദീൻ, തൊട്ടി വളപ്പിൽ ജലീൽ,
സഹീർ വെട്ടം, സി എം സി . അറഫാത്ത് , ഷംസുദ്ധീൻ അല്ലൂർ, പാറയിൽ ഹമീദ്, ഷംസുദ്ധീൻ വെ
ട്ടം , എം. അബ്ദു
 റഹിമാൻ, വി.പി. മനാഫ്, ആയിഷാബി പച്ചാട്ടിരി, സൈനബ കുറ്റൂർ എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിൻ്റെ ഭാഗമായി വാഹന പ്രചാരണം , സൗഹൃദ മുറ്റം, യൂണിറ്റി വഉണ്ടിയർ മീറ്റ്, വനിതാ സംഗമം, വിദ്യാർത്ഥി സംഗമം , സ്നേഹ സമ്മാന വിതരണം, ഖുർആൻ ക്വിസ് എന്നിവ നടന്നു. 

ഫോട്ടോ : കെ എൻ എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം
പ്രീ കോൺ സംസ്ഥാന സെക്രട്ടറി എം.ടി. മനാഫ് ഉദ്ഘാടനം ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)