കമ്മ്യൂണിറ്റി യൂത്ത് സേവേഴ്‌സ് ഫോറം(CYSF) പൊന്നാനി

ponnani channel
By -
0
സേവന രംഗത്ത് ധാർമിക വിപ്ലവം' എന്ന മുദ്രാവാക്യം ഉയർത്തി മത , സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ,സേവന മേഖലകളിൽ കാൽ നൂറ്റാണ്ട് കാലത്തോളമായി പ്രവർത്തിച്ച് വരുന്ന ബഹുജന കൂട്ടായ്മയാണ് കമ്മ്യൂണിറ്റി യൂത്ത് സേവേഴ്‌സ് ഫോറം(CYSF) പൊന്നാനി
 സംഘടന വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും മതത്തിലെ വ്യത്യസ്ത ആശയാദർശങ്ങൾ പുലർത്തുന്നവരുടേയും ഐക്യവേദി കൂടിയാണ്.
 മരക്കടവ് സെൻ്ററിൽ സ്വന്തമായിഓഫീസ് കെട്ടിടം പ്രവർത്തിച്ച് വരുന്നു

     പ്രധാന വിംഗുകളും അവയുടെ പ്രവർത്തനങ്ങളും
മയ്യിത്ത് പരിപാലന വിംഗ്
  സംഘടനയുടെ രൂപീകരണ ലക്ഷ്യങ്ങളിൽ പ്രഥമ പരിഗണന നൽകി നടത്തിവരുന്ന പ്രവർത്തനമാണ് മയ്യിത്ത് പരിപാലനം.
  കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ 2500 ലധികം മയ്യിത്ത് പരിപാലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്
   പാവപ്പെട്ട കുടുംബങ്ങളിലെ വ്യക്തികളാണ് മരിക്കുന്നതെങ്കിൽ മയ്യിത്തിനും ഖബ്റിനും ആവശ്യമായ സാധന സാമഗ്രികളും സംഘടനാ ചിലവിൽ ചെയ്തുകൊടുക്കുന്നു. ഉദാരമതികളായ വ്യക്തികൾ നൽകി വരുന്ന സംഭാവനകളും മറ്റുമാണ് നമ്മളിതിനുവേണ്ടി ചിലവഴിക്കുന്നത്.
*റിലീഫ് വിംഗ്*
  സംഘടന ഏറെ പ്രാമുഖ്യം നൽകിവരുന്ന മറ്റൊരു മേഖലയാണ് ജീവകാരുണ്യം പ്രവർത്തനങ്ങൾ. പുര കെട്ടി മേയൽ, അശരണരായവരുടെ വീടുകളുടെ അറ്റകുറ്റ പണികൾ അഗതികളായ വ്യക്തികളുടെ വൈദ്യസഹായം, ദരിദ്ര കുടുംബങ്ങൾക്ക് മാസാന്ത ഭക്ഷണ കിറ്റ് , ജീവിതമാർഗ്ഗം കണ്ടെത്താൻ ആവശ്യമായ മറ്റു സഹായങ്ങളും നൽകി വരുന്നു.
            കടൽ ക്ഷോഭം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുമ്പോൾ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, സർക്കാരിൽ നിന്നും സർക്കാരിതര ഏജൻസികളിൽ നിന്നും ഇരകൾക്ക് സഹായം എത്തിച്ചു കൊടുക്കുന്നതിലും കഴിഞ്ഞ കാലങ്ങളിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുണ്ട്
          കഴിഞ്ഞ കാലങ്ങളിലെ കടൽ ക്ഷോഭങ്ങളാൽ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിക്കുന്നതിനായി രൂപീകൃതമായ തീരം ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും മാർഗ്ഗ നിർദ്ദേശങ്ങൾ ചെയ്തു വരികയും ചെയ്യുന്നു. 
 *മെഡിക്കൽ എയിഡ് വിംഗ്*
  നിർധരരും നിത്യരോഗികളുമായ അനേകം പേർ നമുക്കു ചുറ്റുമുണ്ട്. മരുന്ന് വാങ്ങാൻ കാശില്ലാതെ, സഹായിക്കാൻ പ്രാപ്തരായ മക്കളോ കുടുംബാംഗങ്ങളോ ഇല്ലാത്ത, രോഗം ശാപമായവർ, അവരെ സഹായിക്കുന്നതിനും ആവശ്യമായ മരുന്നും വിദഗ്ദ ചികിത്സ ഉറപ്പു വരുത്തുന്നതിനും രൂപീകൃതമായതാണ് മെഡിക്കൽ എയിഡ് വിംഗ്. 
    കൂടാതെ ഹോമിയോ , അലോപ്പതി, ആയുർവേദ മെഡിക്കൽ ക്യാമ്പുകളും, ഫൈലേറിയ , തിമിര ദന്ത രോഗനിർണ്ണ പരിശോധന ആരോഗ്യ ബോധവത്കരണ ക്ലാസുകളും സമയാ സമയങ്ങളിൽ സംഘടന ചെയ്തു വരുന്നു. 
   മാസാ മാസങ്ങളിൽ നല്ലൊരു തുക സംഘടനക്ക് ഈ മേഖലയിൽ ചിലവ് വരുന്നു. പലരും നൽകിവരുന്ന സക്കാത്തും സ്വദഖയുമാണ് ഏകാവലംഭം. 

*കൾച്ചറൽ വിംഗ്*
   സാംസ്കാരിക രംഗത്തും സംഘടന സജീവ ഇടപെടലുകൾ നടത്താറുണ്ട്. 
  കടൽക്ഷോഭം,പ്രളയം പോലുള്ള കെടുതികൾ നേരിട്ടപ്പോഴുണ്ടായ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും, പൊതു സ്ഥലങ്ങളും, സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിനും, കുളങ്ങൾ , കിണറുകൾ മറ്റു ജലസ്രോതസ്സുകൾ എന്നിവയുടെ ശുചീകരണവും സംരക്ഷണവും, കുടിവെള്ളമെത്തിക്കൽ,ഫല വൃക്ഷ തണൽ മരങ്ങൾ നടൽ, കൂടാതെ ധാർമ്മിക ബോധവത്കരണ പരിപാടികൾഎന്നിവയും നടത്തിവരുന്നു.
  നമ്മുടെ യുവ സമൂഹത്തെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന കഞ്ചാവ് , മദ്യം , മയക്കുമരുന്ന് ലഹരിക്കെതിരെ നിയമ പാലകരുമായി ചേർന്നുള്ള പ്രതിരോധ പ്രവവർത്തനങ്ങളും പലിശ, ധൂർത്ത്, ആഡംബരം, ലോട്ടറി ചൂതാട്ടം, വ്യാജ ചിട്ടികൾ, പ്രണയം, ഒളിച്ചോട്ടം, സത്രീധനം, ആത്മഹത്യ, മുതലായവക്കെതിരെയുള്ള പ്രചരണ പ്രവർത്തനങ്ങളും നടത്തിവരുന്നു. കലാകായിക രംഗത്ത് ഫുട്ബോൾ , നീന്തൽ, മുതലായവക്കാവശ്യമായ പരിശീലന പരിപാടികളും നടത്തി വരുന്നു.
 *എജുകേഷൻ വിംഗ്*
 മത ഭൗതിക വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടനക്ക് കീഴിൽ നടത്തിവരുന്നു. സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം മുടങ്ങുന്നവരെ കണ്ടെത്തി പഠനോപകരണങ്ങളും സാമ്പത്തിക സഹായങ്ങളും നൽകുക, പഠനത്തിൽ മികച്ചവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികളെ ദത്തെടുക്കുക, മികച്ച വിദ്യാർത്ഥികളെ ആദരിക്കാനും അനുമോദിക്കാനും വേണ്ടി പരിപാടികൾ സംഘടിപ്പിക്കുക, വിദ്യാർത്ഥികൾക്കാവശ്യമായ മോട്ടിവേഷൻ, ഗൈഡൻസ് ക്ലാസുകൾ നടത്തുക കൂടാതെ വിദ്യാർത്ഥികളെ ധാർമികവും മൂല്യ ബോധമുള്ളവരുമാക്കി മാറ്റാനാവശ്യമായ പരിപാടികളും സംഘടിപ്പിച്ച് വരുന്നു.
   *പ്രവാസി വിംഗ്*
 സംഘടനാ മെമ്പർമാരിൽ നല്ലൊരു പങ്കും പ്രവാസി സഹോദരന്മാരാണ്. അവർക്ക് വേണ്ടിയുള്ള വേദിയാണ് പ്രവാസി വിംഗ്. നാട്ടുകാരായ നമ്മുടെ സഹോദരങ്ങൾക്ക് സംഘടനാ സന്ദേശം എത്തിക്കുകയും, അവരെ ഈ കൂട്ടായ്മയിലേക്ക് ചേർക്കുകയും ചെയ്യുക. 
  സംഘടനയുടെ ചാലശക്തിയാകുന്നതിന് പ്രവാസി സഹോദരൻമാർ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്.
  *വനിതാ വിംഗ്*
  അംഗങ്ങളുടെ പത്നിമാരെയും കുടുംബങ്ങളേയും ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള വനിതാ വിംഗും സജീവമായി പ്രവർത്തിച്ചു വരുന്നു.

*ബ്ലഡ് ഡൊണേഴ്സ് ഫോറം*
  സംഘടനാ അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള രക്ത ദാന സന്നദ്ധ സേനയിൽ മുഴുവൻ അംഗങ്ങളും രക്ത ദാന സേവനത്തിന് സ്വയം സമർപ്പിക്കുന്നതോടൊപ്പം അനേകം രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പുകളും, രക്ത ദാന ബോധപതിക്കരണ പരിപാടികളും രക്ത ഗ്രൂപ്പ് സർവ്വേകളും നടത്തുന്നതോടൊപ്പം പ്രദേശവാസികളുടെ രക്ത ഗ്രൂപ്പ് ഡയറക്ടറിയും സംഘടന പുറത്തിറക്കിയിരുന്നു. 
 *ലൈബ്രറി*
 സമൂഹത്തിൽ വായനാശീലം നിലനിർത്തുന്നതിനും മനുഷ്യൻ സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതി പ്രാപിക്കുന്നതിനും പുസ്തകങ്ങളുടെ പങ്ക് ഒഴിച്ചുകൂടാത്തതാണ്. ഈ ലക്ഷ്യം മുൻ നിറുത്തി 2500 ലേറെ പുസ്തകങ്ങളുടെ ഒരു ലൈബ്രറി ഓഫീസിൽ പ്രവർത്തിച്ചു വരുന്നു. 

 *2024 വർഷത്തേകുള്ള CYSF പൊന്നാനിയുടെ പുതിയ ഭാരവാഹികൾ*
 ചെയർമാൻ : Kareemulla master 
 സെക്രട്ടറി : Kareem PP
 ട്രഷറർ : Ajsal
 വൈസ് ചെയർമാൻ : Safarulla yusaf
 ജോയിൻ സെക്രട്ടറി : Kunjanbava master
 *കൺവീനർമാർ*
കൾച്ചറൽ വിംഗ് : Usman V
കബർ വിംഗ് : Safeer kv
പാലിയേറ്റീവ് കെയർ വിംഗ് : Ashraf VM
റിലീഫ് & സ്പോർട്സ് വിംഗ് : MK Mohammed 
ഹെൽത്ത് വിംഗ് : subair PP
എഡ്യൂക്കേഷൻ & P.R.O : Yasir Arafath 
പ്രവാസി വിംഗ് : TT Nasar
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)