തിരൂർ:കെ പി എസ് ടി എ മലപ്പുറം റവന്യൂ എട്ടാമത് ജില്ലാ സമ്മേളനം ഫെബ്രുവരി 2 ,3 തീയതികളിൽ തിരൂർ ഉമ്മൻചാണ്ടി നഗറിൽ (വാഗൺ ട്രാജഡി ഹാൾ ) നടക്കും.ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പഴയ കൗൺസിൽ യോഗം നടക്കും.കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി കെ. സുരേഷ് കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യും.അഞ്ചുമണിക്ക് താഴെപ്പാലത്ത് നിന്ന് ആരംഭിക്കുന്ന വിളംബരജാഥ തിരൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് അവസാനിക്കും.തുടർന്ന് ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി സംസാരിക്കും.
മൂന്നാം തീയതി രാവിലെ 10 മണിക്ക് 17 ഉപജില്ലകളിൽ നിന്നും രണ്ടായിരത്തോളം അധ്യാപകർ പങ്കെടുക്കുന്ന പ്രകടനം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തിരൂർ റിംഗ് റോഡ് ഐഡിബിഐ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സമ്മേളന സ്ഥലത്ത് എത്തിച്ചേരും.തുടർന്ന് 10. 30 ന് ബഹുമാനപ്പെട്ട വണ്ടൂർ എംഎൽഎ എ.പി.അനിൽകുമാർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും.കെ. പി. എസ്. ടി .എ സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തും.പ്രശസ്ത ചെറുകഥാകൃത്ത് പി. കെ. പാറക്കടവ് മുഖ്യാതിഥിയാകും.11.30 ന് നടക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും 1.30 തിന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡണ്ട് വി.എസ്. ജോയിയും ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്യും. കെ.പി എസ്. ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ മറ്റ് കോൺഗ്രസ്,യൂത്ത് കോൺഗ്രസ് നേതാക്കളും കെ പി.എസ്.ടി.എ നേതാക്കളും പങ്കെടുക്കും.വൈകിട്ട് നാലിന് കൗൺസിൽ യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
പത്രസമ്മേളനത്തിൽ റവന്യൂ ജില്ലാ പ്രസിഡണ്ട് കെ.വി.മനോജ് കുമാർ,റവന്യൂ ജില്ലാ സെക്രട്ടറി ഇ.ഉമേഷ് കുമാർ,കെ.പ്രദീപ് കുമാർ,കെ.പി. നസീബ്,സജയ് .പി തുടങ്ങിയവർ പങ്കെടുത്തു.