തവനൂരിന് ഈ സാമ്പത്തിക വർഷം 136 കോടിയുടെ പദ്ധതികൾ.

ponnani channel
By -
0

ഒളമ്പക്കടവ് പാലം 
ഒന്നാംഘട്ടം 13 കോടി ചെലവഴിച്ച് പൂർത്തിയാക്കി. ഇതിൻ്റെ
രണ്ടാംഘട്ട പൂർത്തീകരണത്തിനു വേണ്ടി 28.36 കോടി രൂപയുടെ ഭരണാനുമതി യായി. ടെണ്ടർനടപടി പുരോഗമിക്കുന്നു.  

തവനൂർ തിരുനാവായ പാലം 51 കോടി രൂപയുടെ ടെൻഡർ അംഗീകരിച്ചു. ഊരാളുങ്ങൽ കോൺട്രാക്ട് സൊസൈറ്റിയുമായി സർക്കാർ അഗ്രിമൻ്റ് വെച്ചു. മാർച്ച് ആദ്യവാരം പ്രവൃത്തി തുടങ്ങും.

എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി 18 കോടി അനുവദിച്ചതിൽ 8 കോടി രൂപയുടെ ടെണ്ടർ നടപടിയായി. ഏപ്രിൽ ആദ്യത്തോടെ പ്രവൃത്തി തുടങ്ങാനാകും.

ചമ്രവട്ടം റഗുലേറ്ററിൻ്റെ ചോർച്ച നികത്താൻ 29 കോടി രൂപയുടെ പ്രവൃത്തി പുരോഗമിക്കുന്നു. അധികമായി പ്രതീക്ഷിക്കുന്ന 9 കോടി രൂപയും അനുവദിച്ച് ഭരണാനുമതിയായി.

ഇവ കൂടാതെ ഈ വർഷത്തെ ബബഡ്ജറ്റിൽ ചമ്രവട്ടം തിരൂർ റോഡ് നവീകരിക്കുന്നതിനാ
യി അഞ്ചു കോടി രൂപ അനുവദിച്ചു.
നടക്കാവ് നരിപ്പറമ്പ് റോഡ് നവീകരിക്കുന്നതിനായി
നാലു കോടി രൂപയും വട്ടംകുളം പഞ്ചായത്തിലെ ജി.ജെ.ബി എൽ.പി.സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 
ഒന്നര കോടി രൂപയും അനുവദിച്ചു. 

നവകേരള സദസ്സിൻ്റെ ഭാഗമായി തവനൂർ മണ്ഡലത്തിൽ 10 കോടി ചെലവിട്ട് മിനിപമ്പ 250 മീററർ കൂടി നീട്ടി നവീകരിച്ച് പുഴയോരപാർക്ക് നിർമ്മിക്കും. വിവിധ ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിന് 10 കോടിയും അനുവദിച്ചു.

കൂട്ടായി റഗുലേറ്ററിൻ്റെ കേടുപാടുകൾ തീർക്കുന്നതിന് ആവശ്യമായി വരുന്ന സംഖ്യയും അനുവദിക്കുമെന്ന് ധനമന്ത്രി ഉറപ്പുനൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)