ബജറ്റിൽ പൊന്നാനി

ponnani channel
By -
0
ബജറ്റിൽ പൊന്നാനി 

പൊന്നാനി നിയോജക മണ്ഡലത്തിന്റെ
സമഗ്ര വികസനത്തിന്‌ കരുത്തും
പ്രതീക്ഷയുമേകുന്ന ബജറ്റാണ്
2024-25 ലെ സംസ്ഥാന ബജറ്റ് .
അടിസ്ഥാന സൗകര്യ വികസനം , കൃഷി , മത്സ്യബന്ധനം , തുറമുഖം , ടൂറിസം
എന്നീ മേഖലകളിൽ മികച്ച പരിഗണനയാണ് മണ്ഡലത്തിന് ലഭിച്ചിരിക്കുന്നത് .
സംസ്ഥാന ബജറ്റിൽ ഇടം പിടിച്ച
വിവിധ പദ്ധതികൾ ഇവയാണ് .

1. സെന്റർ ഫോർ മൈനോറിറ്റി കോച്ചിംഗ് സെന്ററിന് പുതിയ കെട്ടിട നിർമാണം
2 കോടി .
2. ചങ്ങരംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട നിർമാണം
2 കോടി .
3. നന്നംമുക്ക് പഞ്ചായത്തിലെ ബഡ്സ് സ്‌കൂളിന് പുതിയ കെട്ടിട നിർമാണം , ഫിസിയോതെറാപ്പി സെന്റർ നിർമാണം &
വനിത വെൽനസ് സെന്റർ നിർമാണം -
2 കോടി .
4. പൊന്നാനിയിലെ ചന്തപ്പടി ജംഗ്ഷൻ സൗന്ദര്യവൽക്കരണവും , 'ടേക്ക് എ ബ്രേക്ക് '
നിർമാണവും ഉൾപ്പെടെയുള്ള 1.50 കോടി .
5. ചങ്ങരംകുളം ടൗൺ സൗന്ദര്യവൽക്കരണം 1.50 കോടി .
6. മാറഞ്ചേരി പഞ്ചായത്തിലെ മാറാടിപ്പാലം പുനർനിർമാണവും, അപ്രോച്ച് റോഡ് നിർമാണവും 1 കോടി .
7.പൊന്നാനി ഉൾപ്പെടെയുള്ള 11 ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന്‌ 500 കോടി .
8.പൊന്നാനി ഉൾപ്പെടെയുള്ള 12 ടൂറിസം കേന്ദ്രങ്ങളിൽ ടൂറിസം കൺവെൻഷൻ സെന്റർ നിർമാണം 50 കോടി .
9. പൊന്നാനി ഉൾപ്പെടെയുള്ള 4 തുറമുഖങ്ങളിലെ ചരക്കുനീക്കത്തിനും ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും 
അടിസ്ഥാന സൗകര്യ വികസത്തിനും 
39.20 കോടി .
10. പൊന്നാനി അടക്കമുള്ള തുറമുഖങ്ങളുടെ വികസനത്തിനും ലൈറ്റ് ഹൗസുകളുടെ വികസനത്തിനും കപ്പൽ ഗതാഗതത്തിനുമായി 73.22 കോടി .
11. പൊന്നാനി ഉൾപ്പെടെയുള്ള തീരദേശങ്ങളിലെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 15 കോടി .
12. പൊന്നാനി ഉൾപ്പെടെയുള്ള മത്സ്യ ബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റ പണികൾക്കും
മണൽ നീക്കം ചെയ്യുന്നതിനുമായി 9.50 കോടി .
13. പൊന്നാനി ഉൾപ്പെടുന്ന മുസ്‌രിസ് ഹെറിട്ടേജ് & സ്‌പൈസ് റൂട്ട്,
റിവർ ക്രൂയിസ് ഹെറിട്ടേജ് & സ്‌പൈസ് റൂട്ട് പദ്ധതികൾക്ക് 14 കോടി .
14. പൊന്നാനി ഉൾപ്പെടുന്ന ദേശീയ ജലപാത 3 മായി ബന്ധിപ്പിക്കുന്ന ഫീഡർ കനാലുകളുടെ നിർമാണങ്ങൾക്കായി
നബാർഡ് സഹായത്തോടെ 25 കോടി

മുകളിൽ പറഞ്ഞത് കൂടാതെ ടോക്കൺ വ്യവസ്ഥയിൽ വിവിധ പദ്ധതികൾ 
സംസ്ഥാന ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട് .

1. വെളിയംകോട് പഞ്ചായത്തിലെ നരണിപ്പുഴയുടെ അരികുകൾ ഭിത്തി കെട്ടി സംരക്ഷിക്കലും സൗന്ദര്യവൽക്കരണവും .
2. മാറഞ്ചേരി ഐ.ടി.ഐ ക്ക് സ്ഥലം വാങ്ങലും പുതിയ കെട്ടിട നിർമാണവും .
3. പൊന്നാനി ഐ.സി.എസ്. ആർ കേന്ദ്രത്തിൽ ക്രിയേറ്റീവ് ഹബ് സ്ഥാപിക്കൽ .
4 . പൊന്നാനി - ആൽത്തറ റോഡ് വികസനം .
5. വളയംകുളം റസ്റ്റ്‌ ഹൗസ് നവീകരണവും 'ടേക്ക് എ ബ്രേക്ക് ' നിർമാണവും .
6. പൊന്നാനി പുനർഗേഹം ഭവനസമുച്ചയത്തിന് ചുറ്റുമതിൽ നിർമാണവും അടിസ്ഥാനസൗകര്യ വികസനവും .
7. നന്നംമുക്ക് പഞ്ചായത്തിലെ സ്രായിക്കടവ്
സൗന്ദര്യവൽക്കരണം .
8. എരമംഗലം - കോതമുക്ക് റോഡ് ബിഎം & ബിസി നിലവാരത്തിൽ നവീകരണം .
9. പൊന്നാനി നഗരസഭയിലെ പഴയക്കടവ് മുതൽ പൂക്കൈതക്കടവ് വരെ ഭിത്തി കെട്ടി സമരക്ഷണം .
10. നിളയോരപാത സംരക്ഷണവും സൗന്ദര്യവൽക്കരണവും .
11. ഈഴുവത്തിരുത്തി വില്ലേജ് ഓഫീസ് പുതിയ കെട്ടിട നിർമാണം .
12. പന്താവൂർ കക്കിടിപ്പുറം തോട് ആഴവും വീതിയും കൂട്ടി ഭിത്തി കെട്ടി സംരക്ഷണം .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)