ഭാരതപ്പുഴയിൽ 200 കിലോ കോഴി മാംസം തള്ളിയ നിലയിൽ

ponnani channel
By -
0

 


തിരുന്നാവായ: ഭാരതപ്പുഴയിലൂടെ ഒഴുകി എത്തിയ നാലു പ്ലാസ്റ്റിക് ചാക്കുകളിൽ നിറയെ  കോഴി മാംസമായിരുന്നു. 200 ഓളം കിലോ കോഴി  മാംസമാണ്  പുഴയിൽ നിന്നും കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിലെ ബലിതർപ്പണ കടവിൽ ഇരുമ്പ് വേലിയിൽ കുടുങ്ങി കിടന്നത്. പ്ലാസ്റ്റിക് ചാക്കുകളിൽ നിന്നും അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് ദേവസ്വം അധികൃതർ കടവിലെത്തി പരിശോധിച്ചു. ഭാരതപ്പുഴയിലെ രക്ഷാപ്രവർത്തകൻ  പാറലകത്ത് യാഹുട്ടിയെ സംഭവം അറിയിച്ചതിനെ തുടർന്ന് അദ്ദേഹം പുഴയിൽ ഇറങ്ങി ചാക്കുകൾ കയർ ഉപയോഗിച്ച് കെട്ടി വലിച്ച് പടിഞ്ഞാറെ കരയിൽ എത്തിച്ചു. തുടർന്ന് സംഭവം ആരോഗ്യ വകുപ്പിനെയും ഗ്രാമ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന്  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹറാബി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി മുസ്തഫ, 

ഗ്രാമ പഞ്ചായത്തംഗം പറമ്പിൽ ഹാരിസ്, ഹെൽത്ത് ഇൻസ്പെക്ടർ ദേവദാസ്, തിരുന്നാവായ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി അനിത എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)