വ്യാജ മാധ്യമ പ്രവർത്തകർക്കെതിരേ നടപടി സ്വീകരിക്കണം:കെ.ജെ.യു

ponnani channel
By -
0

 

പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ കോ പ്പിറൈറ്റ് ചെയ്തും മാധ്യമ പ്ര വർത്തകരെന്ന വ്യാജേന സർ ക്കാർ വൃത്തങ്ങളിൽ നിന്നുൾപ്പെ ടെ വാർത്തകൾ ശേഖരിച്ചും വാട്ട്സപ്പ് ഉൾപ്പെടെയുള്ള നവമാധ്യ മങ്ങളിൽ പ്രചരിപ്പിച്ച് വ്യജ മാധ്യമ പ്രവർത്തനം നടത്തുന്നവർ ക്കെതിരെ നടപടി സ്വീകരിക്കണ മെന്ന് കേരളാ ജേർണലിസ്റ്റ് യൂ ണിയൻ കെ.ജെ.യു തേഞ്ഞിപ്പ ലം മേഖലാ കമ്മിറ്റി സർക്കാറി നോടാവശ്യപ്പെട്ടു.വ്യാജ വിവര ങ്ങളും ഫോട്ടോകളും ഉപയോ ഗിച്ച് തെറ്റായ വാർത്തകൾ പ്രച രിപ്പിക്കുന്നതായും പരാതിയുണ്ട്. അപകട വിവരങ്ങൾ, പോക്സോ കേസുകൾ തുടങ്ങിയ സംഭവ ങ്ങളിൽ നിയമവിരുദ്ധമായി നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കു ന്ന വാർത്തകൾ മാധ്യമ പ്രവർ ത്തന മേഖലക്ക് കളങ്കമുണ്ടാക്കു ന്നതാണ്.





യഥാർത്ഥ മാധ്യമ പ്ര വർത്തകരെന്ന വ്യാദേനയാണ് ഇത്തരമാളുകൾ വാർത്തകൾ ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇതുവഴി വാട്ട്‌സപ്പ് ഗ്രൂപ്പു കളുടെ എണ്ണം കൂട്ടി പരസ്യങ്ങൾ നൽകി പണമുണ്ടാക്കുകയെന്ന താണ് ഇത്തരക്കാർ ലക്ഷ്യം വെ ക്കുന്നത്. പലയിടങ്ങളിലും മാധ്യ മപ്രവർത്തകരെന്നസ്വന്സ്ന്തമായി ഐ.ഡി കാർഡുകൾ തയ്യാറാക്കി ഉദ്യോഗസ്ഥരേയും പൊതു ജനങ്ങളേയും കബളി പ്പിക്കുന്നതായും പരാതിയുണ്ട്. പി.ആർ.ഡി രജിസ്ട്രേഷനുള്ള മാധ്യമസ്ഥാപനങ്ങൾക്ക് മാത്ര മാണ് പ്രസ് ക്ലബ്ബുകളിൽ അംഗ ത്വമുള്ളതെന്നും വ്യാജ മാധ്യമ പ്രവർത്തകരേയും വ്യാജ ഐ. ഡി കാർഡുണ്ടാക്കി ഉപയോഗി ക്കുന്നവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ പൊ ലിസ് നടപടി സ്വീകരിക്കണ മെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രകാശ് പോക്കാ ട്ട് അധ്യക്ഷത വഹിച്ചു. എൻ.എം കോയ പള്ളിക്കൽ, ഷാജി തേ ഞ്ഞിപ്പലം, പി. ദേവദാസ്, എം. മോഹന കൃഷ്ണൻ, പി.വി മുഹമ്മ ദ് ഇഖ്ബാൽ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)