2024 ഫിബ്രവരി 26 തിങ്കൾ

ponnani channel
By -
2 minute read
0
പ്രശസ്ത പത്ര പ്രവർത്തകനും പൊതുപ്രവർത്തകനുമായ ഇ. സാദിഖലിയുടെ ജനാസ കബറടക്കി



തിരൂർ ബി പി അങ്ങാടി: ഇന്നലെ രാത്രി അന്തരിച്ച പ്രശസ്ത മാധ്യമപ്രവർത്തകനും മുസ്ലിം ലീഗ് നേതാവും പൊതുപ്രവർത്തകനുമായ ഇ. സാദിഖലിയുടെ ജനാസ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ബിപി അങ്ങാടി ജാറം മൈതാനി പള്ളിയിൽ കബറടക്കി. വൈകുന്നേരം അഞ്ചുമണിയോടെ നടന്ന മയ്യത്ത് നമസ്കാരത്തിന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. വസതിയിലെത്തി
ജനാസ സന്ദർശിക്കാനും പള്ളിയിൽ നമസ്കാരത്തിനും സമൂഹത്തിലെ നാനാ തുറകളിൽ നിന്നും ഒട്ടെറെ പ്രമുഖരാണ് എത്തിച്ചേർന്നത്. 

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തതങ്ങൾ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.എം എ സലാം, എം.എൽ എ മാരായ കുറുക്കോളി മൊയ്തീൻ, അഡ്വ. എൻ ഷംസുദ്ധീൻ,
ടി.വി ഇബ്രാഹിം, പി. ഉബൈദുല്ല, അബ്ദുൽ ഹമീദ് മാസ്റ്റർ, ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം മുസ്ലിം ലീഗ് നേതാക്കളായ പി.എം.എ സലാം, അബ്ദുറഹ്മാൻ രണ്ടത്താണി, സി. മമ്മുട്ടി, ഉമർ അറക്കൽ, സലിം കരുവമ്പലം, സി.പി സൈതലവി, എ.പി ഉണ്ണികൃഷ്ണൻ
ഇബ്രാഹിം മുതൂർ, കെ. സൈതലവി മാസ്റ്റർ, പൊന്നാനി പാർലമെൻ്റ് മണ്ഡലം നിയുക്ത എൽ. ഡി. എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.എസ് ഹംസ, അൻവർ മുള്ളമ്പാറ, കെ.ടി അഷ്റഫ്, സി.എം യൂസുഫ് 
ഉബൈദ് മാസ്റ്റർ
ഉസ്മാൻ താമരത്ത്,
പി.വി മനാഫ്, പി.കെ.സി അബ്ദുറഹിമാൻ, നാലകത്ത് സൂപ്പി, സി.പി ചെറിയമുഹമ്മദ്, ആമിർ കോഡൂർ, ഹനീഫ മൂന്നിയൂർ,
അഹമ്മദ് സാജു
ടി പി അഷ്റഫലി,
ഷരീഫ് കുറ്റൂർ, എം.പി അഷ്റഫ്, നൂഹ് കരിങ്കപ്പാറ, കാടാമ്പുഴ മൂസ, കെ.എം ഗഫൂർ, കബീർ മുതൂർ, പി എ വഹാബ്, ഫൈസൽ ബാഫഖി തങ്ങൾ, ഇസ്മായിൽ മൂത്തേടം
കളത്തിൽ അബ്ദുല്ല, 
കണ്ണിയൻ അബൂബക്കർ, യൂത്ത് ലീഗ്, എം. എസ്. എഫ് ദേശീയ സംസ്ഥാന ജില്ലാ നേതാക്കളായ അഡ്വ. ഫൈസൽ ബാബു, പി.കെ ഫിറോസ്, പി. കെ നവാസ്, ഷിബു മീരാൻ, സി.കെ സുബൈർ, ടി.പി അഷ്റഫലി, സി.കെ ഷാക്കിർ, 
പി.കെ അബ്ദുൽ റഷീദ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സിദ്ധീഖലി രാങ്ങാട്ടൂർ, 
വി.കെ.എം ഷാഫി, 
ജില്ലാ ഇൻഫർമേഷൻ ഓഫീസർ
മുഹമ്മദ് ഉഗ്രപ്പുരം,
ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, എഡിറ്റർ ഇഖ്ബാൽ കല്ലുങ്ങൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. എം സൽമാൻ, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ, സുപ്രഭാതം മാനേജിംഗ് എഡിറ്റർ ടി.പി ചെറൂപ്പ, മനോരമ ജില്ലാ ബ്യൂറോ ചീഫ് ഫിറോസലി, കെ പി ഒ റഹ്മത്തുല്ല, വനിതാ ലീഗ് നേതാക്കളായ
ഡോ. ഖമറുന്നിസാ അൻവർ, സുഹറ മമ്പാട്, കുൽസു ടീച്ചർ
കെ.പി മറിയുമ്മ, ആയിശക്കുട്ടി, എ.എ. കെ മുഹമ്മദ് കുട്ടി ഹാജി, മുഹമ്മദലി ഹാജി, വെട്ടം ആലിക്കോയ, എം. അബ്ദുല്ല കുട്ടി,
മംഗലം കബീർ, കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കളായ ഫിറോസ് നടുവിലങ്ങാടി, അലി മോൻ ആലത്തിയൂർ
അഹമ്മദ് കുട്ടി മദനി ,
റസാഖ് ചെനക്കൽ,
എ.കെ മുസ്തഫ, വി.കെ സിദ്ധീഖ് തുടങ്ങിയ നിരവധി പ്രമുഖർ എത്തിച്ചേർന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)