വാർഷികം സമാപിച്ചു.

ponnani channel
By -
1 minute read
0


    ചേന്നര വി വി യു പി സ്കൂളിന്റെ നൂറ്റി ആറാം വാർഷികാഘോഷം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. പുല്ലൂണി വള്ളത്തോൾ കളരിയിൽ നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷ യാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഘോഷയാത്ര മംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. കെ പാത്തുമ്മക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. ഇബ്രാഹിം ചേന്നര, വി വി ഗോപിനാഥ്, മൈ ബ്രദർ മജീദ്, ടി എൻ ഷാജി, എ ബിജു, സുഭാഷ്, കെ സുരേഷ് കുമാർ മാസ്റ്റർ, കെ ജി ബെന്നി മാസ്റ്റർ, എൻ നജ്മുദ്ധീൻ മാസ്റ്റർ, ത്രിവിക്രമൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി പി കുഞ്ഞുട്ടി നിർവഹിച്ചു. 25 വർഷത്തിലധികം സ്കൂളിലെ കുട്ടികൾക്കു അന്നമൂട്ടിയ പാചക തൊഴിലാളികളായ സരോജിനി, ബേബി എന്നിവരെ ചടങ്ങിൽ ആദരിച്ചു. യാത്രയയപ്പ് സമ്മേളനം ബഹു. എം പി അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു. മംഗലം പഞ്ചായത്ത് ബഡ്സ് സ്കൂളിന് സൗജന്യമായി ഭൂമി അനുവദിച്ച പഞ്ചായത്ത് പ്രസിഡന്റ് സി പി കുഞ്ഞുട്ടിയെ ചടങ്ങിൽ ആദരിച്ചു. വിരമിക്കുന്ന അധ്യാപകർ സ്കൂളിനായി അനുവദിച്ച പുതിയ ഐ ടി ലാബിന്റെ ഉദ്ഘാടനം മലയാളം സർവകലാശാല മുൻ വി സി ഡോ. അനിൽ വള്ളത്തോൾ നിർവഹിച്ചു. പ്രശസ്ത ഗായകൻ സലീം കോടത്തൂർ, ഹന്ന മോൾ എന്നിവർ മുഖ്യാതിഥികളായിരുന്നു.  വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം, വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം, എൽ എസ് എസ് വിജയിക്കുള്ള സ്വർണ നാണയം, ശ്രീദേവി ഗോപിനാഥ്, സി ടി മുഹമ്മദ് നൂർ മെമ്മോറിയൽ എന്റോവ്മെന്റ്, ചിലമ്പൊലി 2K24 പേര് നിർദേശിച്ച ഫർഹത്ത് സുരയ്യക്കുള്ള ഉപഹാരം എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് നൂർജഹാൻ, ഒ എസ് എ ചെയർമാൻ മൈ ബ്രദർ മജീദ്, എസ് എസ് ജി ചെയർമാൻ ടി എൻ ഷാജി, ഗോപിനാഥ് ചേന്നര, സലീം കെ ബാലൻ, എ ബിജു, സുഭാഷ്, എൻ കുഞ്ഞിപ്പ മാസ്റ്റർ, പ്രധാനാധ്യാപിക സതീ ദേവി ടീച്ചർ, കെ ജി ബെന്നി മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി എൻ നജ്മുദ്ധീൻ മാസ്റ്റർ, മാനേജർ പി പി മുഹമ്മദ് യാസീൻ, ഡോ. സി എം അക്തർ, സ്കൂൾ ലീഡർ സയാൻ എന്നിവർ പങ്കെടുത്തു. കൂട്ടായി മാപ്പിള കലാവേദിയുടെ മുട്ടിപ്പാട്ട്, ആൽഫ സിംഗഴ്സിന്റെ കരോക്കെ ഗാനമേള, അരങ്ങ് തിരൂരിന്റെ ബാനറിൽ പൂർവ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒരു ദേശം നുണ പറയുന്നു എന്ന നാടകം, ബിൻസിയും ഇമാമും പാടിയ ഗസൽ സന്ധ്യ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ചടങ്ങുകൾക്ക് കൊഴുപ്പേകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)