24 ഫെബ്രുവരി 2024ന് തിരുന്നാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ സെന്റ് ഓഫ് പരിപാടിക്ക് അനുവാദമില്ലാതെ സ്കൂൾ കോമ്പൗണ്ടിൽ കയറ്റി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി ആഡംബര കാറുകൾ ആയ ഓടി എ ഫോർ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര താർ എന്നീ വാഹനങ്ങളിൽ ആണ് അഭ്യാസപ്രകടനങ്ങൾ നടത്തിയത് കൂട്ടത്തിൽ അനധികൃതമായി രൂപമാറ്റം വരുത്തിയ മഹീന്ദ്ര ജീപ്പിനെതിരെയും നടപടി സ്വീകരിച്ചു 38,000 രൂപ പിഴ ഈടാക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്ന് മലപ്പുറം എൻഫോഴ്സ്മെന്റ് ആർടിഒ പി എ നസീറിന്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ മനോജ് കുമാർ എ.എം.വി .ഐ മാരായ വി രാജേഷ്, പി അജീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മലപ്പുറം എൻഫോഴ്സ്മെന്റ് ആർടിഒ പി എ നസീർ അറിയിച്ചു
പേരൊന്നുമില്ല
By -
2/26/2024 06:27:00 AM1 minute read
0
അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി

Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍