പറവണ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കിഫ്ബിയുടെ ധനസഹായത്തോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം

ponnani channel
By -
0
പറവണ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കിഫ്ബിയുടെ ധനസഹായത്തോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം
 നടന്നു.
കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി ജി.വി.എച്ച്.എസ്.എസ് പറവണ്ണ 3. 9 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ബഹു.പൊതു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. എം. എൽ. എ. ശ്രീ.കുറുക്കോളി മൊയ്തീൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. യു. സൈനുദ്ധീൻ അധ്യക്ഷത വഹിച്ച സ്കൂൾ തല പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം ശ്രീ. ഇ. അഫ്സൽ, വെട്ടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.നൗഷാദ് നെല്ലാഞ്ചേരി, വൈസ് പ്രസിഡണ്ട് ശ്രീമതി.രജനി മുല്ലയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ. ഉസ്മാൻ തൈവളപ്പിൽ , ശ്രീമതി. അയിഷ കെ.കെ, ശ്രീ.റിയാസ് ബാബു , ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി. ഫൗസിയ നാസർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീമതി.സിനി ഗണേശൻ , ശ്രീമതി. ഇർഫാന ഡാനിഹാർ, ശ്രീ. സൈനുദ്ധീൻ .കെ , ശ്രീ ഫാറൂഖ് ടി. പി, ബാബു .ടി.വി (തിരൂർ ബി.പി.ഒ ) ശ്രീ.കുഞ്ഞിമരക്കാർ സി.പി (പി.ടി. എ പ്രസിഡണ്ട് ) ശ്രീ കാസിം പറവണ്ണ ( എസ് എം സി ചെയർമാൻ )ശ്രീമതി. നുസൈബാനു വി പി, (എം ടി എ പ്രസിഡന്റ്) ശ്രീ. എൻ എസ് ബാബു (സി.പി.ഐ.എം) , ശ്രീ.കൃപാധനൻ.എ.കെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്) ശ്രീ. അബ്ദുറഹ്മാൻ (സി.പി.ഐ)
  തുടങ്ങിയവർ സംസാരിച്ചു. തിരൂർ എ.ഇ.ഒ രമ വി.വി പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ ശങ്കരൻ കെ പി നന്ദി രേഖപ്പെടുത്തി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)