പള്ളി നിർമിക്കുന്നത് ക്ഷേത്രം തകർത്ത് എന്ന ആരോപണം;കലാപം നടത്താനുള്ള ആസൂത്രിത നീക്കം. പി ഡി പി

ponnani channel
By -
0

പൊന്നാനി: വർഷങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടന്ന് വരുന്ന കാഞ്ഞിരമുക്കിലെ മഊനത്തുൽ ഇസ്‌ലാം സഭയുടെ അതീനതയിലുള്ള സ്ഥതത്ത് പുരാതന ക്ഷേത്രമായിരുന്നു എന്ന അവകാശവാദം ജില്ലയിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് പി ഡി പി പൊന്നാനി മണ്ഡലം എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു
കാലങ്ങളായി സംസ്ഥാനത്ത് വിശിശ്യ മലപ്പുറം ജില്ലയിൽ കലാപം നടത്താനുള്ള സംഘ്പരിപാറിൻ്റെ പരിശ്രമം തുടങ്ങിയിട്ട് പുതിയ ആരോപണം അതിലേക്കുള്ള വഴി തുറക്കലാണോ എന്നത് ബന്ധപ്പെട്ട അധികാരികൾ പരിശോദിക്കണം.
സംഘ്പരിപാറിൻ്റെ ഇത്തരം നീക്കങ്ങളെ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാടനം ചെയ്തു
മണ്ഡലം പ്രസിഡന്റ് ഇസ്മായീൽ പുതുപൊന്നാനി അദ്ധ്യക്ഷത വഹിച്ചു
ജില്ലാ വൈസ് പ്രസിഡൻ് അഷ്റഫ് പൊന്നാനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.എ. അഹ്മദ് കബീർ, എം. മൊയ്തുണ്ണി ഹാജി, കുഞ്ഞിമോൻ പാവിട്ടപ്പുറം,
ജില്ലാ കൗസിൺൽഅംഗം കുമ്മിൽ അബ്ദു മണ്ഡലം വൈസ് പ്രസിഡന്റ് അഫ്സൽ കാപ്പിരിക്കാട്, ജോയിൻ്റ് സെക്രട്ടറി ഫവാസ് പുറങ്ങ് സംസാരിച്ചു.
സെക്രട്ടറി നിഷാദ് ചങ്ങരംകുളം സ്വാഗതവും, ട്രഷറർ ബക്കർ വെളിയങ്കോട് നന്ദിയും പറഞ്ഞു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)