സ്റ്റേജ് ആർട്ടിസ്റ്റ്& വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള SAWAK

ponnani channel
By -
0
സ്റ്റേജ് ആർട്ടിസ്റ്റ്& വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള SAWAK രജതജൂബിലി ആഘോഷദിനത്തിൽ ക്ഷേമപെൻഷൻ അപേക്ഷ ഫോറം വിതരണവും ഗാനവസന്തം സംഗീത പരിപാടിയും സംഘടിപ്പിച്ചു. 11.2.2024ന് തിരൂർ ലളിത കലാസമിതി ഗ്രൗണ്ടിൽ ക്ഷേമ പെൻഷൻ ലഭിക്കുന്ന കലാകാരന്മാരുടെകൂട്ടായ്മ സവാക് മലപ്പുറം ജില്ലാകമ്മിറ്റിയാണ് ജൂബിലി ആഘോഷം ഒരുക്കിയത്.സംസ്ഥാന ജനറൽസെക്രട്ടറി സുദർശ്ശൻ വർണ്ണം ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈർ പിടി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി അശോകൻ വയ്യാട്ട് സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് DR കുമാരി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.ഈശ്വർ തിരൂർ.ബദറുദ്ദീൻ പിടി.നരൻചെമ്പൈ.മുസ്തഫ പിഎം.ലിബി ആർ തടത്തിൽ.മണി കെപി.വേണുഗോപാൽ കൊൽക്കത്ത.സുന്ദർതിരൂർ.സൂരജ് ഭാസുര.ടിപി ചന്തുമാസ്റ്റർ.ഖാലിദ് താനൂർ.മോഹൻജി തിരൂർ.കദീജ യൂനസ്.സേൽറ്റിതിരൂർ.പാറപ്പുറത്ത്കുഞ്ഞുട്ടി.യൂസഫ് താനൂർ.വിവിസത്യാനന്ദൻ.സുഹറാബി പിടി.റുഖിയ.ബാവകൊടാശ്ശേരി.തുടങ്ങിയവർ പ്രസംഗിച്ചു.ഉച്ചക്ക് നടന്ന ജനറൽബോഡി യോഗം ക്ഷേമ പെൻഷൻ അപേക്ഷ 60 വയസ്സ് കഴിഞ്ഞ കലാകാരന്മാർക്കും നൽകാൻ അവസരം വേണമെന്നും രാത്രി 10 മണിക്ക് ശേഷവും മൈക്ക് ഉപയോഗിക്കുന്നതിന് അനുമതി നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
രാത്രി 75 ൽപ്പരം കലാകാരന്മാർ പങ്കെടുത്ത ഗാനവസന്തം സംഗീത പരിപാടിക്ക് സുന്ദർ തിരൂർ.ബാബു ഷാ.ലിബി തടത്തിൽ.ജാഫർ കണ്ണന്തളി.ഗോപു വെളിയമ്പാട്ട്.ഹംസലയം.പ്രശാന്ത്.സനിഗ മാനാത്ത്.ഇന്ദിരാവേണുഗോപാൽ.റസാഖ്.ഹനീഫ പികെ.സുധീഷ്.ദാവൂദ് ടികെ.അമൽ.കൃഷ്ണൻകുട്ടി.ഫാത്തിമ.റീന.ഫൈസൽപൊന്മുണ്ടം.വിജയൻ താനൂർ.വിക്രമൻ പിസി.തുടങ്ങിയവർ നേതൃത്തം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)