സിപിഐ എം കടവനാട് ലോക്കൽ

ponnani channel
By -
0
സിപിഐ എം കടവനാട് ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും നഗരസഭ ശുചീകരണ തൊഴിലാളികൂടിയായിരുന്ന എം വി ഷീജയുടെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു. മൗനജാഥയോടെ കടവനാട് കൈരളി ഗ്രന്ഥാലയത്തിൻ്റെ പരിസരത്ത് നടന്ന അനുശോചന യോഗം സിപിഐ എം പൊന്നാനി ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി രമേശൻ അധ്യക്ഷനായി. 
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വാർഡ് കൗൺസിലർ വി പി ബാബു, പുന്നക്കൽ സുരേഷ്, അഡ്വ.എം കെ സുരേഷ് ബാബു, പി ഇന്ദിര, ധന്യ പതായാരത്ത്, പ്രബിത പാതിരവളപ്പിൽ, എ അബ്ദുറഹ്മാൻ, കെ ഗോപി ദാസ് എന്നിവർ സംസാരിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ സ്വാഗതവും സതീഷ് ചെമ്പ്ര നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)