വ്യാപാരി വ്യവസായി ഏകോപനസമിതി എഴുവാതിരുത്തി യുടെ നേതൃത്വത്തിൽ ജനറൽ ബോഡി യോഗവും, കുടുംബ സംഗമം, ആദരിക്കലും, അവാർഡ് ദാനവും നടത്തി.

ponnani channel
By -
0
വ്യാപാരി വ്യവസായി ഏകോപനസമിതി എഴുവാതിരുത്തി യുടെ നേതൃത്വത്തിൽ ജനറൽ ബോഡി യോഗവും, കുടുംബ സംഗമം, ആദരിക്കലും, അവാർഡ് ദാനവും നടത്തി.
 25 വർഷം വ്യാപാരം നടത്തിയ എഴുവാതിരുത്തി യിലെ വ്യാപാരികളെ ആദരിക്കുകയുണ്ടായി..
 40 വർഷക്കാലത്തിലേറെ പൊന്നാനിയിലെ വ്യാപാരികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ച കയ്യും സാഹിബിന് ചടങ്ങിൽ ആദരിച്ചു.
 തുടർച്ചയായി 26 വർഷം എഴുവാതിരുത്തി വ്യാപാരി ഏകോപന സമിതിയുടെ പ്രസിഡന്റ് ആയി തുടരുന്ന അഡ്വക്കേറ്റ് അബ്ദുൽ ജബ്ബാറിനെ യും MES സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്ത എഴുവാതിരുത്തി വ്യാപാരി ഏകോപന സമിതിയുടെ മെമ്പറായ ഓ സി സലാഹുദ്ദീനെയും, 25 വർഷം വ്യാപാരി ഏകോപന സമിതിയിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചു tk രഘുവിനെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി..
 വ്യാപാരി വ്യവസായി ഏകോപനസമിതി ജനറൽ ബോഡിയോഗം അഡ്വക്കറ്റ് അബ്ദുൽ ജബ്ബാർ kp നിർവഹിച്ചു.. മറുവ റഷീദ് അധ്യക്ഷo വഹിച്ചു.. ടി കെ രഘു, നയന മൂസ, അക്രം റഫീഖ്, ലോഹുൽ അമീൻ, എന്നിവർ പ്രസംഗിച്ചു.
 വ്യാപാരികളുടെ കുടുംബ സംഗമവും, ആദരിക്കൽ ചടങ്ങും, അവാർഡ് ദാനവും കേരള വഖഫ് ബോർഡ് ചെയർമാൻ എംകെ സക്കീർ ഉദ്ഘാടനം ചെയ്തു..
 എംവി ശ്രീധരൻ മാസ്റ്റർ, അഷ്റഫ് കോക്കൂർ, o. C.സലാവുദ്ദീൻ, കയ്യും പൊന്നാനി എന്നിവർ പ്രസംഗിച്ചു..
 വ്യാപാരികളുടെ മക്കളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് കൊഴുപ്പു കൂട്ടി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)