നവയുഗ് പരിയാപുരത്തിന്ഓവറോൾ കിരീടം

ponnani channel
By -
0
നവയുഗ് പരിയാപുരത്തിന്ഓവറോൾ കിരീടം

തിരൂർ: കോട്ടക്കൽ രാജാസ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ തിരൂർ താലൂക്ക് മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി പരിയാപുരം നവയുഗ് വായനശാല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. തിരൂർ താലൂക്കിലെ അറുപത്തി ഏഴോളം ഗ്രന്ഥശാലകളിലെ ബാലവേദി അംഗങ്ങൾക്ക് സാഹിത്യ മേഖലകളിലും കലാ രംഗത്തും ഉള്ള താൽപര്യം വളർത്തിയെടുക്കുവാൻ വേണ്ടിയാണ് തിരൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം നടത്തിവരുന്നത്. 64 പോയിന്റ് കരസ്ഥമാക്കിയാണ് നവയുഗ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്. 31 പോയിന്റോടെ യുറീക്ക വായനശാല കോട്ടക്കൽ രണ്ടാം സ്ഥാനവും 29 പോയിന്റോടെ ഗ്രാമബന്ധു ഗ്രന്ഥാലയം പച്ചാട്ടിരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുരളീധരൻ.പി, സരിത. വി.ടി., രേഖ. വി.പി, മിനിമോൾ ടി.എൻ , സുശീലൻ കെ , സ്നേഹ സി.പി, സുനിൽകുമാർ , വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് നവയുഗ് വായനശാല ബാലവേദിയ്ക്ക്  നേതൃത്വം നൽകുന്നത്. വെട്ടം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ കലാമത്സരങ്ങളിലും നവയുഗ് വായനാലയ്ക്ക് തന്നെയായിരുന്നു ഓവറോൾ കിരീടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)