സഫലമീ കലാജീവിതം" പ്രകാശനവും

ponnani channel
By -
0
പുസ്തകപ്രകാശനവും ആദരിക്കലും
തിരൂർ : പത്രപ്രവർത്തകൻ 
 ഇ ആർ ഉണ്ണിയുടെ "സഫലമീ കലാജീവിതം" പ്രകാശനവും അതിസൂക്ഷമ ചിത്രകലയിൽ ഗ്ലോബൽ അംഗീകാരം നേടിയ അഷ്റഫ് തറയിലിനെ ആദരിക്കലും ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്നു. മലയാളം സർവ്വകലാശാല അസി.പ്രൊഫസറും സംഗീത നാടക അക്കാദമി ഭരണസമിതി അംഗവുമായ എഴുത്തുകാരി ഡോ. രോഷ്ണി സ്വപ്ന പുസ്തകം പ്രകാശിപ്പിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കോട്ടക്കൽ മുരളി പുസ്തകം സ്വീകരിച്ചു.
സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മുതൽ ബംഗാളിലെ ബാവുൽ സംഗീതജ്ഞ പാർവതി ബാവുൽ വരെയുള്ള കലാകാരൻമാരുടെ ജീവിത കഥയാണ് ഇ. ആർ ഉണ്ണിയുടെ പുസ്തകത്തിൻ്റെ ഇതിവൃത്തം. ഒരു കലാകാരൻ തൻ്റെ കലയെ ജീവിതത്തോട് ചേർത്ത് വളർത്തി അതിലൂടെ അതിജീവനം നേടുന്ന ജീവിതസാഹചര്യത്തെ തുറന്നുകാട്ടുന്ന ഈ ഗ്രന്ഥം കലയുടെ വരദാനം സിദ്ധിച്ച കലാജീവിതങ്ങളെ അനാവരണം ചെയ്യുന്നു.
അധ്യാപക സംഘടന AHSST സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ജോസ് അധ്യക്ഷതവഹിച്ചു.
ചെണ്ടവാദ്യ കലാകാരൻ സന്തോഷ് ആലങ്കോട്, ശരത് ബാബു തച്ചമ്പാറ ,പിപി അബ്ദുറഹിമാൻ, കെ പി ഒ റഹ്മത്തുള്ള ,ഗംഗാധരൻ പണ്ടാരത്തിൽ ,ഇ ആർ ഉണ്ണി, മുജീബ് താനാളൂർ എന്നിവർ പ്രസംഗിച്ചു. 
കുപ്പികൾക്കുള്ളിൽ പ്രശസ്തരുടെ ചിത്രം വരക്കുന്ന അതി സൂഷ്മ ചിത്രകലാകാരൻ അഷ്റഫ് തറയിലിനെ ആദരിച്ചു. അദ്ദേഹം അതി സൂഷ്മ ചിത്രകല ഡെമോൺസ്ട്രേഷൻ നടത്തി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)