മോട്ടോർ കാർ ഉപയോഗിച്ച അഭ്യാസ പ്രകടനം

ponnani channel
By -
1 minute read
0
തിരൂർ എഴുർ ഗവ ഹയർ സെക്കന്ററി സ്കൂൾ നിന്നും കിട്ടിയ വിവരം അനുസരിച് സ്കൂൾ കലാലയ പരിസര പ്രദേശങ്ങളിൽ അമിതമായ സൗണ്ടോട് കൂടി മോട്ടോർ സൈക്കിൾ, മോട്ടോർ കാർ ഉപയോഗിച്ച അഭ്യാസ പ്രകടനം നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് എൻഫോസ്‌മെന്റ് മലപ്പുറം വിഭാഗം തിരൂർ,തിരൂരങ്ങാടി സ്ക്വാഡുകൾ സംയുക്തമായി നടത്തിയ നിരീക്ഷണത്തിൽ മലപ്പുറം ജില്ലയിലെ ഏഴൂർ ജിഎച്ച്എസ് സ്കൂളിന്റെ പരിസരത്ത് രൂപമാറ്റം വരുത്തിയ ബൈക്കിൽ   അഭ്യാസപ്രകടനം നടത്തിയ പൂർവ വിദ്യാർത്ഥികളുടെ  മോട്ടോർ ബൈക്കുകൾ  പിടികൂടി വാഹനങ്ങൾ കസ്റ്റുഡിയിൽ എടുത്തു. സ്കൂൾ സെന്റ് ഓഫ്‌ പാർട്ടി യോട് അനുബന്ധിച്ച് ഇന്ന് നടന്ന ആഘോഷ പരിപാടി കഴിഞ്ഞു റോഡിലൂടെ അഭ്യാസം നടത്തി പൊകവേയാണ്  മലപ്പുറം എൻഫോഴ്സ്മെന്റ് വിഭാഗം ബൈക്കുകൾ തടഞ്ഞുനിർത്തി വാഹനം കസ്റ്റഡിയിലെടുത്തത്. വാഹന ഓടിച്ച കുട്ടികളുടെ രക്ഷിതാക്കൾ മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർടിഒ മുമ്പാകെ  മുൻപാകെ ഹാജരാകാനും വിശദീകരണം നൽകാനും നിർദ്ദേശിച്ചട്ടുണ്ട്. റോഡിൽ അഭ്യാസം നടത്തിയ കുട്ടികളുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും 10,000 രൂപ പിഴയടയ്ക്കാനും നോട്ടീസ് നൽകി.  പരിശോധനകൾക്ക് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടറായ  ജയചന്ദ്രൻ. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ മാരായ അബ്ദുൾ കരീം  സലീഷ്,മനോഹരൻ എന്നിവർ നേതൃത്വം നൽകി. തുടർന്നും വരും ദിവസങ്ങളിൽ ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചു വാഹന പരിശോധന കർശനമാക്കുമെന്ന് മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ റ്റി ഒ ശ്രീ പി എ നസീർ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)