പൊന്നാനി ആണ്ട്നേർച്ച സമാപിച്ചു
മഖ്ദൂം സ്ക്വയർ പൊന്നാനി : ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധ സിയാറത്ത് കേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാപകനും നവോത്ഥാന നായകനും വിശ്വ പ്രസിദ്ധ പണ്ഡിതനുമായ അശ്ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) ൻ്റെ 517-ാം ആണ്ട് നേർച്ച സമാപിച്ചു.
ഫെബ്രുവരി 11 ന് ആരംഭിച്ച ആണ്ട് നേർച്ചയിൽ വിവിധ സെഷനുകളിലായി മതപ്രഭാഷണങ്ങൾ, ബുർദ മജ്ലിസ്, പ്രവാചക ചരിത്രം പാടിപ്പറയൽ, മൗലിദ് ജൽസ, ഖത്'മുൽ ഖുർആൻ ഹൽഖ, അന്നദാനം നടന്നു.
രാത്രി 8.30 ന് നടന്ന സമാപന ആത്മീയ സമ്മേളനം റഈസുൽ ഉലമ ഇ.സുലൈമാൻ മുസ്'ലിയാർ ഉദ്ഘാടനം ചെയ്തു.
വി.സെയ്തുമുഹമ്മദ് തങ്ങൾ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി പുറത്തിറക്കുന്ന 'മൻഖൂസ് മൗലിദ് അർത്ഥസഹിതം' എന്ന പുസ്തകം പ്രകാശനം ചെയ്തു. യു.എ.ഇയിലെ മസാഫി ഇമാം നൗഷാദ് പുന്നത്തലയാണ് മൻഖൂസ് മൗലിദ് വിവർത്തനം ചെയ്തത്.
മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് അബ്ദുൽ വാസിഅ് ബാഖവി കുറ്റിപ്പുറം മുഖ്യ പ്രഭാഷണം നടത്തി.
സമാപന ദിക്ർ ദുആ മജ്ലിസിന് സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകി.
ഹംസ സഖാഫി വെളിയങ്കോട്,
ഹംസ അഹ്സനി വയനാട്,
അബ്ദുസ്വമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫള്ൽ തുറാബ് തങ്ങൾ ചെറുവണ്ണൂർ, ടി.വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, പി.വി അബൂബക്കർ മുസ്‌ലിയാർ, അമ്മാട്ടി മുസ്‌ലിയാർ സംബന്ധിച്ചു.
അബ്ദുല്ല ബാഖവി ഇയ്യാട് സ്വാഗതവും പി.വി അബൂബക്കർ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.