മഴവില്ല് കുടുംബ സംഗമം നടത്തി

ponnani channel
By -
0
മഴവില്ല് കുടുംബ സംഗമം നടത്തി

തിരൂർ : നിറമരുതൂർ ഹൈസ്കൂളിൽ നിന്നും ആയിരത്തി തൊള്ളായിരത്തി എൺപത്തിഒൻപത്, തൊണ്ണൂറ് കാലഘട്ടത്തിൽ പാത്താo ക്‌ളാസിൽ നിന്നും പടിയിറങ്ങിയ സഹപാഠി കൂട്ടായ്മയായ മഴവില്ല് കൂട്ടായ്മ കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിൽ വെച്ചു കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമത്തിന്റെ ഉത്ഘാടന കർമം ആയിരത്തി തൊള്ളായിരത്തി എൺപത്തിഒൻപത്, തൊണ്ണൂറ് ബാച്ചിലെ അധ്യാപിക കൂടിയായ മറിയം കുട്ടി ടീച്ചർ നിർവഹിച്ചു. തിരൂർ മുനിസിപ്പൽ ചെയർ പേഴ്സൺ എ. പി. നസീമ മുഖ്യാതിഥിയായിരുന്നു. മൂന്നര പതിറ്റാണ്ടു മുൻപ് എവിടെയോ അറ്റുപോയാ ബന്ധങ്ങൾ ഇന്ന് ഒരു കുടക്കു കീഴിൽ എത്തിച്ചതിൽ അതിയായ സന്ദോഷമുണ്ടന്നും, ഇതിനു വേണ്ടി ഇതിന്റെ സംഘാടകർ എടുത്ത ത്യാകം വളരെ വില പെട്ട ഒന്നാണന്നും നസീമ സൂചിപ്പിച്ചു. മഴവില്ല് കൂട്ടായ്മ ചെയ്യുന്ന ചാരിറ്റി പ്രവർത്തങ്ങൾ വളരെ വലുതാണന്നും പക്ഷെ അത് നിങ്ങളുടെ സഹപാടികളിൽ മാത്രം ഒതുക്കാതെ സമൂഹത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്ന രീതിയിൽ കൊണ്ട് വരണമെന്നും നസീമ തന്റെ ആശംസ പ്രസംഗത്തിൽ കൂട്ടി ചേർത്തു.മലപ്പുറം സീനിയർ പോലീസ് ഓഫീസർ മുഹമ്മദ്‌ ഷംസാദ് മോട്ടിവേഷൻ നൽകി.ഇന്ന് സമൂഹത്തിൽ കുട്ടികളിൽ കണ്ട് വരുന്ന ലഹരി ഉപയോഗത്തെ കുറിച്ചും, കുട്ടികൾ തെറ്റിലേക്ക് പോകുമ്പോൾ അരുത് എന്ന് പറയാൻ രക്ഷിതാക്കൾ പോലും തെയ്യാറാവാത്ത ഒരു അവസ്ഥയാണ് ഇന്ന് കണ്ട് വരുന്നതന്നും, പോലീസുകാർ മാത്രം ശ്രദ്ധിച്ചാൽ തീരാവുന്ന പ്രശ്നം മാത്രം അല്ല ഇന്ന് കണ്ടു വരുന്നതെന്നും, അത് കൊണ്ട് രക്ഷിതാക്കളും നമ്മുടെ കുട്ടികളുടെ ജീവിത രീതിയെ ശ്രദ്ധപൂർവ്വം കാണണമെന്നും ഷംസാദ് സൂചിപ്പിച്ചു.
ഈ കൂട്ടായ്മയിൽ നിന്നും മൺമറഞ്ഞു പോയ സഹപാടികളെ അനുസ്മരിക്കുകയും,ഇന്ന് ഉന്നത തലങ്ങളിൽ എത്തിയ സഹപാഹികളെയും, അവരുടെ മക്കളെയും അനുമോദിക്കുകയും ചെയ്തു.കുട്ടികളുടെ കലാ, കായിക പരിപാടികളും, തിരൂർ ബീറ്റ്സ് ടീ അവരിപ്പിച്ച ഗാനമേളയും സ്റ്റേജിൽ അരങ്ങേറി. മഴവില്ല് കൂട്ടായ്മയുടെ ഭാഗമായി ഒരുക്കിയ നറുക്കെടുപ്പ് മത്സരത്തിൽ വിജയിച്ച വിജയികൾക്കുള്ള സമ്മാനവും, കലാ, കായിക പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഗ്രൂപ്പ് ചെയർമാൻ നജീബ് തിരൂർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ മുഹമ്മദ് ഷംസീർ വരവ് ചെലവ് അവതരിപ്പിച്ചു.
സഹപാഠികളായ മലപ്പുറം ആoഡ് പോലീസ് സബ് ഇൻസ്‌പെക്ടർ സുഗുണൻ കാവുങ്ങൽ,വില്ലേജ് ഓഫീസർ മുഹമ്മദ് ഷാഫി, കെ. എസ്. ഈ. ബി അസിസ്റ്റന്റ് എഞ്ചിനിയർ കല്ലിങ്ങൽ മുഹമ്മദ് ഇസ്മായിൽ,കൽപകഞ്ചേരി സ്കൂൾ അധ്യാപിക ഷാഹിദ ടീച്ചർ എന്നിവർ സംസാരിച്ചു. കൺവീനർ സക്കീർ ഹുസൈൻ സ്വാകതവും, സെക്രെട്ടറി സെമീറ പൊന്നാനി നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)