കുറ്റിപ്പുറം ദേശീയ പാതയിൽ മാനൂർ നടക്കാവ് മണ്ണിടിഞ്ഞ് അപകടം

ponnani channel
By -
0

അപകടത്തിൽ ഇതരസംസ്ഥാനക്കാരനായ ഒരുതൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു. കൊൽക്കത്ത സ്വദേശി സുജോൻ (30) ആണ് അപകടത്തിൽപ്പെട്ടത്. ഉച്ചക്ക് 02.20 നാണ് അപകടമുണ്ടായത്

നടക്കാവ് മാണൂരിലുള്ള വിദ്യാഭവൻ സ്ക്കൂളിലാണ് അപകടം.സ്‌കൂളിന്റെ ചുറ്റുമതിൽ നിർമ്മാണ പ്രവർത്തിക്കിടെയാണ് മണ്ണ് ഇടിഞ്ഞത്
കുടുങ്ങി കിടക്കുന്നത് തൊഴിലാളിയെ രക്ഷപ്പെടുത്താനായി രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.

ഇയാളുമായി സംസാരിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിക്കുന്നുണ്ടെന്നാണ് വിവരം. പോലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)