പ്രീ പ്രൈമറി ജീവനക്കാരുടെ രാപ്പകല്‍ സമരം തുടങ്ങി

ponnani channel
By -
0
മലപ്പുറം: സര്‍ക്കാര്‍ ഓണറേറിയം കൈപ്പറ്റുന്ന അധ്യാപിക, ആയമാര്‍ക്ക് മിനിമം വേതനം അനുവദിക്കുക,  ജോലി ചെയ്ത കാലം സര്‍വ്വീസായി പരിഗണിച്ച് ജീവനക്കാര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും അനുവദിക്കുക, എയ്ഡഡ് സ്‌കൂളിലെ പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ട് ഓണറേറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തി. കെ എസ് ടി എ ജില്ലാ സെക്രട്ടറി ടി രത്്‌നാകരന്‍ ഉദ്ഘാടനം ചെയ്തു.

കെ എസ് പി പി ടി എ ജില്ലാ വൈസ് പ്രസിഡന്റ് കെ പി സരിത അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശൈലജ പി കെ, എക്‌സിക്യൂട്ടീവ് അംഗം പ്രേമലത പി കെ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുധരി ബേബി, ശാന്തകുമാരി , ജില്ലാ രക്ഷാധികാരി എ കെ സോമന്‍, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ഷക്കീല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.  കെ എസ് പി പി ടി എ ജില്ലാ സെക്രട്ടറി കെ വി ശ്രീദേവി സ്വാഗതം പറഞ്ഞു.  ജനാധിപത്യ മഹിളാ അസോസിയേഷന്‍ , സി ഐ ടി യു , ഡി വൈ എഫ് ഐ തുടങ്ങിയ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)