മംഗലം പഞ്ചായത്ത് കുടുംബശ്രീ ഒന്നര കോടി വായ്പ നൽകി.

ponnani channel
By -
1 minute read
0

മംഗലം: മംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, വനിത വികസന കോർപറേഷനുമായി സഹകരിച്ച് കൂട്ടായി കേരള ഗ്രാമീണ ബാങ്ക് മുഖേന കുടുംബശ്രീ പ്രവർത്തകർക്ക് 1,50 ,80000 രൂപ വായ്പ നൽകി. കുടുംബശ്രീ യൂണിറ്റുകൾ ക് വിവിധ ആവശ്യങ്ങൾ മുൻനിറുത്തി നൽകുന്ന ഈ ബൾക്ക് ലോണിന് കേവലം 5 ശതമാനമാണ് പലിശ നിരക്ക്. ഒരു അയൽക്കൂടത്തിന് മൂന്നു മുതൽ പത്ത് ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. ഇതോടുകൂടി മംഗലം ഗ്രാമപഞ്ചായത്തിലെ സി.ഡി എസ് രണ്ടര വർഷത്തിനകം നൽകിയ വായ്പ 30 കോടി കവിഞ്ഞു. ഇത് ഒരു കാലത്ത് വട്ടിപ്പലിശക്കാരടെ നിറ സാന്നിദ്ധ്യമായിരുന്ന പഞ്ചായത്തിൽ ഇന്നവരുടെ സാന്നിദ്ധ്യം തീരെ ഇല്ലാത്ത അവസ്ഥയിൽ എത്തിക്കാൻ കഴിഞ്ഞു എന്ന അഭിമാനത്തിലാണ് സി.ഡി.എസ് ഭാരവാഹികൾ. വായ്പ വിതരണത്തിൻ്റെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സി. പി. കുഞ്ഞുട്ടി നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ. പാത്തുമ്മക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി അദ്ധ്യക്ഷൻ ഇബ്രാഹിം ചേന്നര , അസി സെക്രട്ടറി എസ്. അനീഷ്, മെമ്പർമാരായ ഷബീബ്, ഷബ്ന സമീർ, സി.ഡി എസ് ചെയർപെഴ്സൺ കെ. വിജിത ശശി, വൈസ് ചെയർപെഴ്സൺ ഹാജറ ഫിറോസ്, അക്കൗണ്ടൻ്റ് റീന തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)