പൊന്നാനി: അധ്യാപനം ദൈവികമായൊരു തൊഴിലാണെന്ന് ഹയർ സെക്കണ്ടറി മലപ്പുറം റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ ഡോ. പി എം അനിൽ പറഞ്ഞു

ponnani channel
By -
0
പൊന്നാനി: അധ്യാപനം ദൈവികമായൊരു തൊഴിലാണെന്ന് ഹയർ സെക്കണ്ടറി മലപ്പുറം റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ ഡോ. പി എം അനിൽ പറഞ്ഞു. മൗനത്തുൽ ഇസ്ലാം അസോസിയേഷനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി മാനേജ്മെന്റ് സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൗനത്തുൽ ഇസ്ലാം അസോസിയേഷൻ ജനറൽ സെക്രട്ടറി എ എം അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യഭ്യാസ ഓഫീസർ ടി എ സ് ഷോജ മുഖ്യാതിഥിയായി. ഡോ. സി പി ബാവഹാജി, സയ്യിദ് അഹമ്മദ് ബാഫഖി തങ്ങൾ, കെ എം അബ്ദുറഹിമാൻ, വി കെ എം ഷാഫി, സി വി ഇബ്രാഹിം കുട്ടി, പി കെ കുഞ്ഞിമുഹമ്മദ്, ടി നബീൽ, കെ ആസിഫ്, പി പി ഷംസു, പി എം ജർജീസ് റഹ്മാൻ, റഹ്‌മത്ത് ബീഗം, അബ്ദുൽ ഗഫൂർ അൽഷാമ, ഇ പി അലിഅഷ്‌കർ എന്നിവർ സംസാരിച്ചു. ഇ എം എ ട്രൈനിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. എം എൻ ചന്ദ്രൻ നായർ, ജില്ലാ പ ഞ്ചായത്ത് വിജയഭേരി കോർഡിനേറ്റർ ടി സലിം എന്നിവർ ക്ലാസ് എടുത്തു. മൗനത്തുൽ ഇസ്ലാം അസോസിയേഷന് കീഴിലെ മുന്ന് സ്‌കൂളുകളിൽ നിന്നായി വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)