മികവിന്റെ കേന്ദ്രമായി ഐ.എസ്.എസ്

ponnani channel
By -
0

പൊന്നാനി: 2023-24 അദ്ധ്യയന വർഷത്തിൽ 498 ദേശീയ-സംസ്ഥാന-ജില്ലാ-സബ്ജില്ലാ പ്രതിഭകളെ വാർത്തെടുത്ത് ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ പൊന്നാനി..
ഈ അദ്ധ്യയന വർഷത്തിലെ ഏറ്റവും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ പ്രതിഭകളായ വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ സപ്ലിമെന്റ് 'മികവ് 2023-24' സംസ്ഥാന പോലീസിന്റെ ബാഡ്ജ് ഓഫ് ഹോണർ നേടിയ കുറ്റിപ്പുറം സബ് ഇൻസ്‌പെക്ടർ എം.വി വാസുണ്ണി പ്രമുഖ പത്രപ്രവർത്തകൻ കെ.വി നദീറിന് നൽകി പ്രകാശനം ചെയ്തു..

പുതുതായി തയ്യാറാക്കിയ ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലോഗോ പ്രസിഡന്റ്‌ പി.വി അബ്ദുൽ ലത്തീഫ് പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസിന് നൽകി ലോഞ്ച് ചെയ്തു. ലോഗോ തയ്യാറാക്കിയ സ്കൂൾ ഓഫീസ് സ്റ്റാഫ്‌ ബാഷിറക്കുള്ള സ്നേഹോപഹാരം പ്രസിഡന്റ്‌ പി.വി അബ്ദുൽ ലത്തീഫ് നൽകി...

കൂടാതെ തൃശൂരിൽ നടന്ന ഖേലോ ഇന്ത്യ സംസ്ഥാന തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി പോണ്ടിച്ചേരിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന സുനീറ ബഷീറിനുള്ള സ്പോർട്സ് ക്ലബ്ബിന്റെ ഉപഹാരം പി.ടി.എ പ്രസിഡന്റ്‌ എ.കെ കാസിം നൽകി...

സുനീറ ബഷീർ നേരത്തെ ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന ദേശീയ അമേച്വർ തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടുകയും മധ്യപ്രദേശിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്തിരുന്നു..

കൂടാതെ എൽ.പി വിഭാഗം സബ്ജില്ലാ കായികമേളയിൽ എൽ.പി മിനി പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ റിലേ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും നൽകി.

സംഗമത്തിൽ കുറ്റിപ്പുറം എസ്.ഐ എം.വി വാസുണ്ണി, പത്രപ്രവർത്തകൻ കെ.വി നദീർ, ജമാഅത്തെ ഇസ്‌ലാമി പൊന്നാനി ഏരിയ വൈസ് പ്രസിഡന്റ്‌ ആർ.വി അഷ്‌റഫ്‌, ഐ.എസ്.എസ് പ്രസിഡന്റ്‌ പി.വി അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസ്, അക്കാഡമിക് കോർഡിനേറ്റർ പി.വി അബ്ദുൽ ഖാദർ, പി.ടി.എ പ്രസിഡന്റ്‌ എ.കെ കാസിം, പി.ടി.എ വൈസ് പ്രസിഡന്റ്‌ ലത്തീഫ് മാസ്റ്റർ, ഹയർ സെക്കണ്ടറി വിഭാഗം പി.ടി.എ പ്രസിഡന്റ്‌ അക്ബർ, എം.പി.ടി.എ റോഷ്‌നി പാലക്കൽ എന്നിവർ സംബന്ധിച്ചു. ഹെഡ്മിട്രസ്സ് പി. ഗീത സ്വാഗതവും ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ മുഹമ്മദ്‌ ശിഹാബുദ്ധീൻ നന്ദിയും പറഞ്ഞു. ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ ഷഫാഹ് ഖിറാഅത്ത് നടത്തി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)