തിരൂർ ബി.പി അങ്ങാടി ഗവണ്മെൻ്റ് ഗേൾസ് വൊക്കേഷണൽ ഹയസെക്കൻഡറി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെയും, VHSE സ്റ്റാഫ് റൂമിൻ്റെയും ഉദ്ഘാടനം

ponnani channel
By -
0

തിരൂർ ബി.പി അങ്ങാടി ഗവണ്മെൻ്റ് ഗേൾസ് വൊക്കേഷണൽ ഹയസെക്കൻഡറി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെയും, VHSE സ്റ്റാഫ് റൂമിൻ്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഇ അഫ്സൽ നിർവ്വഹിച്ചു. 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. പി.ടി.എ പ്രസിഡൻ്റ് എൻ മുഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ തലക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പി പുഷ്പ മുഖ്യാതിഥിയായി. തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ബാബു, പഞ്ചായത്ത് മെമ്പർ സൗദാമിനി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മിനികുമാരി ആർ, VHSE പ്രിൻസിപ്പാൾ ദിനേശൻ ഇ.ടി, ഹെഡ് മിസ്ട്രസ് മുംതസ് സി.പി എന്നിവർ സന്നിഹിതരായി. മലപ്പുറം ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷനിലെ മുഴുവൻ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുകളിലും ആധുനിക സൗകര്യങ്ങളോടു കൂടിയ ലൈബ്രറികൾ എന്ന സ്വപ്നം ഇതോടെ യാഥാർത്ഥ്യമായി എന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ഇ അഫ്സൽ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)