ലോക മലയാളി വനിതകൾക്കായി ലോക വനിതാ ദിനത്തിലൊരു സംഘടന.

ponnani channel
By -
0
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉന്നമനം ലക്ഷ്മാക്കി 
മതരാഷ്ട്രീയ വർണ്ണവിവേചനങ്ങൾക്കതീതമായി സ്ത്രീകളുടെയും പെൺകുട്ടികളുടെയും കലാ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസകാര്യങ്ങൾക്കും മുൻഗണന നൽകി കൊണ്ട് പ്രവർത്തന മണ്ഡലത്തിലെത്തുന്ന ലോക മലയാളി വനിത കൂട്ടായ്മയാണ് വിമൺ ഓഫ് വെർത്ത്.
ഈ കൂട്ടായ്മയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും 2024 മാർച്ച് 8 ലോകവനിതാ ദിനത്തിൽ കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമിയിൽ സംഘടിപ്പിച്ചു.
 തുടർന്ന് ആദ്യ ജനറൽ ബോഡിയും സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പും അതോടൊപ്പം തന്നെ സമൂഹത്തിലെ കലാ- സേവന രംഗത്തുള്ള പ്രശസ്തരായ നൂറോളം വനിതകളെ ആദരിക്കുകയും , വിവിധ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.

തികച്ചും ജനാധിപത്യപരവും, സുതാരുവുമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ കേരളത്തിലെ എല്ലാ ജില്ലകളിലും കമ്മറ്റികൾ രൂപീകരിക്കുമെന്നും പുതിയ ഭരണസമിതി അറിയിച്ചു.

ഷഹർബാനെപ്രസിഡണ്ടായും,
റഹീന .സി. കൊളത്തറയെ ജനറൽ സെക്രട്ടറിയായും
നസീറബക്കറിനെ ട്രഷററായും തിരഞ്ഞെടുത്തു.

ജുബീന
റഹിയാന
സലീന തിക്കോടി
നക്കിയ ടീച്ചർ തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ '

ആദരവ് നൽകിയത് സറീന ഹസീബ്
ലോഗോ പ്രകാശനം പ്രശസ്ത സിനിമാ താരവും മോഡലുമായ റോസ്മി എന്നിവരാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)