വൈരങ്കോട് ജലസേചന കനാൽ നാടിനു സമർപ്പിച

ponnani channel
By -
0
വൈരങ്കോട് ജലസേചന കനാൽ നാടിനു സമർപ്പിച


തിരുന്നാവായ : കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന വൈരങ്കോട് ജലസേചന കനാൽ നവീകരിക്കുകയും മറ്റൊരിടത്ത് പുതുതായി നിർമ്മിക്കുകയും ചെയ്ത കനാൽ നാടിന് സമർപ്പിച്ചു. 
വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കനാലിൻ്റെ പല ഭാഗങ്ങളും പൊട്ടി
പൊളിഞ്ഞ നിലയിലായിരുന്നു. 
സംരക്ഷണ ഭിത്തി പുനർ നിർമിച്ച് തകർന്ന ഭാഗങ്ങൾ നവീകരിക്കുകയാണ് ആദ്യം ചെയ്തത്.നിലവിലെ കനാലിനോട് ചേർന്ന് നിർമിച്ച ഭാഗം ഭിത്തികെട്ടി സംരക്ഷിച്ചതോടെ
കനാൽ വഴിയുള്ള ജലസേചനം എളുപ്പമായി. ഇതു മൂലം ജല സേചനത്തിന് കർഷകർക്ക് ഏറെ ആശ്വസമായി. തിരൂർ ബോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പറുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണവും നവീകരണവും നടന്നത്. നിർമ്മാണ നവീകരണ
ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: യു. സൈനുദ്ധീൻ നിർവഹിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി. റംഷീദ ടീച്ചർ അധ്യക്ഷത വഹിച്ചു.തിരുന്നാവായ ഗ്രാമ പഞ്ചായത്തംഗം ഉണ്ണി വൈരങ്കോട്, സിദ്ധീഖ് കല്ലിങ്ങൽ, ബക്കർ അമരിയിൽ,എ.ജലീൽ, അബ്ദു പരപ്പിൽ, പി.കെ. ബാബു,എ.ഉസ്മാൻ, മുരളി വള്ളത്തോൾ,തൊട്ടി വളപ്പിൽ,
ജലീൽ എന്നിവർ സംസാരിച: വൈരങ്കോട് നിർമിച്ച ജലസേചന കനാലിൻ്റെ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: യു. സൈനുദ്ധീൻ നിർവഹിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)