ദുരന്ത ലഘൂകരണ മോക്ഡ്രിൽ സംഘടിപ്പിച്ചു

ponnani channel
By -
0 minute read
0
*
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും അഗ്‌നിരക്ഷാ സേനയുടെയും സംയുക്തഭിമുഖ്യത്തിൽ മലപ്പുറം സിവിൽ സ്റ്റേഷനിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ എൻ.കെ കൃപ, ജില്ലാ ഫയർ ഓഫീസർ വി.കെ റിധീജ്, മഞ്ചേരി ഫയർ സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഹസാർഡ് അനലിസ്റ്റ് ടി.എസ് ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. 15 ഫയർ ഫോഴ്‌സ് സേനാ അംഗങ്ങളും സിവിൽ ഡിഫൻസിന്റെ അഞ്ച് പേരും മെഡിക്കൽ ടീമിലെ നാല് പേരുമാണ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. വേനൽ ചൂടിൽ പെട്ടെന്നുണ്ടാകുന്ന തീപിടുത്തം, ഓഫീസുകളിൽ പെട്ടെന്നുണ്ടാകുന്ന തീപിടുത്തങ്ങൾ, അപകടങ്ങൾ എന്നിവ നേരിടാനുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നതിന് വേണ്ടിയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)