തവനൂർ മണ്ഡലം എൽഡിഎഫ് കൺവെൻഷൻ

ponnani channel
By -
0



തവനൂർ : മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിന് ഇടതുപക്ഷത്തിൻ്റെ വിജയം അനിവാര്യമെന്ന് കാഹളമോതി തവനൂർ മണ്ഡലം എൽഡിഎഫ് കൺവെൻഷൻ. തവനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ എംഎൽഎ കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ എൻ ഉദയൻ അധ്യക്ഷനായി. സ്ഥാനാർത്ഥി കെ എസ് ഹംസ, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു, സിപിഐ ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് കാളിയത്ത്, ഐഎൻഎൽ ജില്ലാ കമ്മിറ്റി അംഗം ഒ ഒ ഷംസു, ജനതാദൾ സംസ്ഥാന ട്രഷറർ ആർ മുഹമ്മദ്‌ ഷാ, ഇബ്രാഹിംകുട്ടി, പി ജ്യോതിഭാസ്, എന്നിവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം സെക്രട്ടറി എ ശിവദാസൻ സ്വാഗതവും പ്രഭാകരൻ നടുവട്ടം നന്ദിയും പറഞ്ഞു

ഭാരവാഹികൾ :
(ചെയർമാൻ) കെ എൻ ഉദയൻ 
( കൺവീനർ) എ ശിവദാസൻ
 (ട്രഷറർ ) ആർ മുഹമ്മദ് ഷാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)