കാക്കനാടൻ സ്മാരക പുരസ്‌കാരം 2023-24 രാസിത്ത് അശോകന്റെ നന്ദി, ഗില്ലൻ-ബാരി സിൻഡ്രോം മിന്.

ponnani channel
By -
0

രാസിത്ത് അശോകൻ രചിച്ച നന്ദി ഗില്ലൻ ബാരി സിൻഡ്രോം ന് ഈ വർഷത്തെ കാക്കനാടൻ സ്മാരക പുരസ്‌കാരം.ലോകത്തിൽ തന്നെ 10 ലക്ഷത്തിൽ ഒരാൾക്ക് എന്ന രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഗില്ലൻ ബാരി സിൻഡ്രോം എന്ന അപൂർവ രോഗത്തിൽ നിന്നും മരുന്നിന്റെയും മനഃശക്തിയുടെയും പിൻബലത്തിൽ ജീവിതത്തിലേക്ക് നടന്നു കയറിയ യുവാവിന്റെ പ്രചോദനാത്മകമായ അനുഭവകഥയാണ് നന്ദി ഗില്ലൻ ബാരി സിൻഡ്രോം.24 പതിപ്പുകൾ പിന്നിട്ട പുസ്തകത്തിന് 2015 16 ലെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സംസ്ഥാന അവാർഡ് അവാർഡ് അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിരുന്നു.

മരുതോങ്കര മുണ്ടക്കുറ്റിയിൽ നെല്ലോളി അശോകന്റെയും വസന്തയുടെയും ഇളയ മകനാണ് രാസിത്ത്. കോളേജ് കാലം മുതൽ തുടങ്ങിയ എഴുത്തിന്റെ ലോകത്ത് കാലങ്കോട് കോളനി, ബൾജുറേഷിയിൽ വിരിയുന്ന ചെമ്പരത്തി പൂവുകൾ എന്നീ കഥാസമാഹാരങ്ങളും ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ചുവരെഴുത്ത് എന്ന കവിതാസമാഹാരവും നിരവധി പതിപ്പുകൾ പിന്നിട്ട ശ്രദ്ധേയമായ കൃതികളാണ്.പി ജയചന്ദ്രനും, സുജാത മോഹനും, സിത്താര കൃഷ്ണകുമാറും, കെ കെ നിഷാദും അടക്കമുള്ള പിന്നണി ഗായകർ ആലപിച്ച അന്നു നിനക്കായ്, വയലറ്റ് പൂക്കൾ എന്നീ മലയാള ആൽബങ്ങളുടെ മുഴുവൻ വരികളും രാസിത്തിന്റെതാണ്.മൊയ്സാമീ ദാസ് എന്ന കഥയ്ക്ക് വരം 2017 കഥാ പുരസ്‌ക്കാരവും, ബൾജുറേഷിയിൽ വിരിയുന്ന ചെമ്പരത്തി പൂവുകൾക്ക് വരം 2019 സാഹിത്യപുരസ്‌കാരവും ലഭിച്ചു. ഇങ്ക് ബുക്സ് പേരാമ്പ്ര പ്രസിദ്ധീകരിച്ച നന്ദി ഗില്ലൻ ബാരി സിൻഡ്രോം ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.

പുരസ്‌ക്കാര സമർപ്പണം മാർച്ച്‌ 27 ന് ഉച്ചയ്ക്ക് തിരുവനന്തപുരം ഹസ്സൻ മറയ്ക്കാർ (വിവേകാനന്ദ) ഹാളിൽ വച്ച് കൈമാറുന്നതാണെന്ന് തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)