തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കേരള പ്രവാസി ഫെഡറേഷന്‍ വീൽചെയറുകൾ വിതരണം ചെയ്തു*

ponnani channel
By -
0 minute read
0
*
തിരൂർ : കേരളത്തിലെ പ്രവാസിസമൂഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നവരെന്ന് കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് പി.പി സുനീർ.കേരള പ്രവാസി ഫെഡറേഷന്‍ മലപ്പുറം ജില്ലാകമ്മറ്റി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് നൽകിയ വീൽചെയറുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ സജില വീൽ ചെയറുകൾ ഏറ്റുവാങ്ങി. പത്ത് വീൽചെയറുംഒരു വാക്കറുമാണ് വിതരണം ചെയ്തത്.കോവിഡ് മഹാമാരി സമയത്ത് മാതൃകപരമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് കേരള പ്രവാസി ഫെഡറേഷന്‍ നേതൃത്വം നൽകിയതെന്നും അദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്‍റ് ഹംസ ഡിബോണ അദ്ധ്യക്ഷത വഹിച്ചു.സി.പി.എെ ജില്ലാ എക്സികുട്ടീവ് അംഗം അഡ്വ കെ.ഹംസ,തിരൂർ മണ്ഡലം സെക്രട്ടറി ടി.ജെ രാജേഷ്,നിയാസ് പുളിക്കലകത്ത്,എം.ദിനേശൻ,വി.നന്ദൻ,സി.സിദ്ദീഖ് ,പള്ളീരി രവി,എ.പി രാജു,പാറപ്പുറത്ത് കുഞ്ഞുട്ടി,അയൂബ് വേളക്കാടൻ തുടങ്ങിയവർ സംസാരിച്ചു.പി.ടി ഷെഫീക്ക് സ്വാഗതവും ടി.വി ഫാസിൽ നന്ദിയും പറഞ്ഞു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)