ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ponnani channel
By -
0

*തിരൂർ ന്യൂസ്🔹 17-03-24*

 തിരൂർ: തിരൂർ താനൂർ റോഡിൽ പൂക്കയിൽ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്ന ആൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. മുത്തൂർ സ്വദേശി ഷഫീക്കിനാണ് പരിക്കേറ്റത്. തിരൂർ ഭാഗത്തുനിന്നും താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും താനൂർ ഭാഗത്തുനിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റയാളെ നാട്ടുകാർ തൊട്ടടുത്തുള്ള പൂക്കയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതമല്ല എന്നാണറിയുന്നത്. തിരൂർ പോലീസെത്തി കാർ ജെ സി ബി ഉപയോഗിച്ച് നീക്കി ഗതാഗത തടസ്സം നീക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)